ഗോവ- ആള് ഇന്‍ഡ്യ മലയാളി അസോസിയേഷന് ( എയ്മ) ഗോവ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ ബാഡ്മിന്റണ്‍ ലീഗില്‍ ICY ICE LEGENDS ടീം ജേതാക്കളായി. ടീം MAGIC TOUCH രണ്ടാം സ്ഥാനവും, MARGAO HIGH FLYERS ടീം മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യന്മാര്ക്ക് 70000 രൂപയും എയ്മ ഗോവ യൂണിറ്റിന്റെ എവര്‍ റോളിംഗ് ട്രോഫിയുമാണ് സമ്മാനം. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 40000, 10000 എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
ഡിസംബര്‍ 7 ന് പനാജി കംപാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് ടീമുകളിലായി 156 കളിക്കാര്‍ പങ്കെടുത്തു. ഗോവയിലെ മികച്ച ബാഡ്മിന്റണ്‍ കളിക്കാരെ പ്രായഭേദമില്ലാതെ ഒത്തൊരുമിപ്പിച്ചുകൊണ്ട് ഗോവ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ലീഗിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

