ഗോവ- യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തത്സമയ വാഹന നിരീക്ഷണം മെച്ചപ്പെടുത്തുന്നതും, ലക്ഷ്യമാക്കി എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും അടിയന്തര ബട്ടണുകളും സ്ഥാപിക്കുന്നത് നിർബന്ധമാക്കി ഗതാഗത ഡയറക്ടറേറ്റ് .
നവംബർ 30-നോ അതിനുമുമ്പോ വാഹന ഉടമകൾ ഈ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റിന്റെ നോട്ടീസിൽ പറയുന്നു. ഉത്തരവ് പാലിക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുകയോ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നിഷേധിക്കുകയോ ചെയ്യുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫിറ്റ്നസ് പുതുക്കൽ പരിശോധനകളിലും വകുപ്പ് നടത്തുന്ന റാൻഡം സർപ്രൈസ് പരിശോധനകളിലൂടെയും ജിപിഎസിന്റെയും അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളുടെയും സാന്നിധ്യം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബസുകൾ, ടാക്സികൾ, മറ്റ് വാണിജ്യ യാത്രാ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഗതാഗത ഓപ്പറേറ്റർമാരോടും സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സമയപരിധിക്ക് മുമ്പായി ഇൻസ്റ്റാളേഷൻ പ്രക്രിയ പൂർത്തിയാക്കാൻ വകുപ്പ് അഭ്യർത്ഥിച്ചു.

