ഗോവ- മൺസൂൺ സമയക്രമം പിൻവലിച്ചതോടെ കൊങ്കൺ പാതയിലൂടെ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും. മൺസൂൺ കഴിയുന്നതിനാൽ ട്രെയിനുകളുടെ വേഗവും മാറും. ഇന്നു മുതൽ 2026 ജൂൺ 15 വരെ 110-120 കിലോമീറ്ററിലാണ് ട്രെയിനുകൾ ഓടുക. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു വേഗനിയന്ത്രണം.
പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെടുക. എറണാകുളത്തുനിന്ന് നിലവിൽ രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തെ എത്തും.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെടും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തും.
എറണാകുളം-അജ്മീർ മരുസാഗർ-12977 , തിരുവനന്തപുരം- ഭാവ്നഗർ (19259), എറണാകുളം-ഓഖ ( 16338). തിരുവനന്തപുരം-വെരാവൽ (16334), തിരുവനന്തപുരം– ചണ്ഡീഗഢ് (12217) തുടങ്ങി കൊങ്കണ്‍ പാതയില്‍ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം.
Trending
- ശബരിമലയിൽ തീർത്ഥാടക മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
- സുപ്രീംകോടതിയിൽ ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് പൊതുപ്രവർത്തകന്റെ ഹർജി
- പുല്ലുരാംപാറ സെന്റ് ജോസഫ് സ്കൂളിന് കായിക മേളയിലെ പ്രായത്തട്ടിപ്പിൽ താക്കീത്
- ബെംഗളൂരു വിമാനത്താവളത്തിൽ വടിവാളുമായി യുവാവ് VVIP മേഖലയിലേക്ക് ഓടിക്കയറി
- മണ്ഡല മകരവിളക്ക് തീർത്ഥാടനം.. ശബരിമല നട തുറന്നു
- മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച് നിതീഷ് കുമാർ
- ബിഹാറിൽ ബിജെപിഏറ്റവും വലിയ ഒറ്റകക്ഷി
- 2026 ലേത് തൻ്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

