ഗോവ : സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍ ചേരുമെന്ന് ഗോവ ഗവര്‍ണര്‍ പുസപതി അശോക് ഗജപതി രാജു പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ആദ്യ ദിവസം ഗവര്‍ണറുടെ പ്രസംഗം ഉള്‍പ്പെടും.
രണ്ടാം ദിവസം മുതല്‍, സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുബന്ധ ആവശ്യങ്ങളും സര്‍ക്കാര്‍ ബില്ലുകളും പാസാക്കുന്നത് ഉള്‍പ്പെടും.
ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നിയമസഭാ സമ്മേളനം. ബിസിനസ് ഉപദേശക സമിതി (BAC) യോഗത്തില്‍ വിശദമായ കാര്യങ്ങള്‍ തീരുമാനിക്കും.
25 പേര്‍ മരിച്ച അര്‍പോറയിലെ ബിര്‍ച്ച് ബൈ റോമിയോ ലെയ്നിലെ തീപിടുത്തത്തെത്തുടര്‍ന്ന് ടൂറിസം വ്യവസായത്തിലെ സുരക്ഷ ഉള്‍പ്പെടെയുള്ള വിവിധ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കും.

