ഗോവ : ഗോവയിലെ വാൽപോയിയിൽ 12 വയസ്സുള്ള ഗര്‍ഭിണിയായ പശുവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് എകദേശം 48 കിലോഗ്രാം പ്ലാസ്റ്റിക് . രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് നീക്കം ചെയ്തത്. കിടാവിനെ പുറത്തെടുത്തുവെങ്കിലും ഏതാനും മിനിറ്റുകൾക്കുള്ളിൽ മരിച്ചു.
അടുത്തുള്ള ഒരു ഗ്രാമത്തിലെ ഒരു കർഷകനാണ്, പശുവിനെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. അപ്പോള്‍ തന്നെ അത് ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തിയ വെറ്ററിനറി സർജൻ രഘുനാഥ് ധുരി പറഞ്ഞു.
“പശു വേദന കൊണ്ട് അലഞ്ഞുനടക്കുകയായിരുന്നുവെന്നും അസാധാരണമായി കരയുകയും ഇരിക്കാനോ നിൽക്കാനോ കഴിയാതെ മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നുവെന്നും ധുരി പറഞ്ഞു.
രണ്ടോ മൂന്നോ വർഷത്തിലേറെയായി പശു പ്ലാസ്റ്റിക് തിന്നിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് കൂടാതെ, പിവിസി പൈപ്പുകളുടെ കഷണങ്ങൾ, ഒരു തുകൽ ബെൽറ്റ്, മഴവസ്ത്രം, തുണിയുടെ കഷണങ്ങൾ, ഒരു നൈലോൺ കയർ, ലോഹ നിർമ്മാണ വയർ എന്നിവയും കണ്ടെത്തിയതായി ഡോക്ടര്‍ പറഞ്ഞു.
“ഒരു മൃഗത്തിന്റെ വയറ്റിനുള്ളില്‍ താന്‍ ൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ അളവിലുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മാലിന്യമാണിതെന്ന് ധുരി പറഞ്ഞു.മൃഗങ്ങളുടെ ഈ ദാരുണമായ അവസ്ഥയ്ക്ക് മനുഷ്യര്‍ തന്നെയാണ് കാരണമെന്നും പ്ലാസ്റ്റിക്കും ഭക്ഷണവും തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കരുതെന്നും ധുരി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ മിക്കപ്പോഴും പ്ലാസ്റ്റിക് കവറിനൊപ്പം ഭക്ഷണാവശിഷ്ടവും വലിച്ചെറിയാറുണ്ട്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ പാക്കേജിംഗിനൊപ്പം അത് കഴിക്കുന്നു. ഭക്ഷണവും മറ്റ് വസ്തുക്കളും വലിച്ചെറിയുന്നതിനുമുമ്പ് പ്ലാസ്റ്റിക് കവറെങ്കിലും നീക്കം ചെയ്യണമെന്ന് ആളുകളോട് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

