ഗോവ : കണ്‍കോണയിലെ ശ്രീസംസ്ഥാന്‍ ഗോകര്‍ണ പാര്‍ട്ടഗലി ജീവോട്ടം മഠത്തില്‍ 77 അടി ഉയരമുള്ള ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 28 ന് ഗോവ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
മഠത്തിന്റെ 550-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രതിമ ഉദ്ഘാടനം ചെയ്യുന്നത്.
ശ്രീസംസ്ഥാന്‍ ഗോകർണ പാർട്ടഗലി ജീവോട്ടം മഠം, കണ്‍കോണ, ശ്രീമദ് വിദ്യാധീഷ് തീർത്ഥ ശ്രീപാദ് വാദർ സ്വാമിജിയുടെ പീഠമാണ്. മഠത്തിലെ 24-ാമത്തെ മഠാധീഷനാണ് സ്വാമിജി, ഗൗഡ സരസ്വത് ബ്രാഹ്മണ സമൂഹത്തിലെ ആദരണീയനായ ഗുരുപീഠങ്ങളിൽ ഒരാളാണ് അദ്ദേഹം.
കഴിഞ്ഞ വർഷം, ശ്രീമദ് വിദ്യാധീഷ് തീർത്ഥ ശ്രീപാദ് വാദർ സ്വാമിജി ശ്രീരാമചന്ദ്രന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു.

