മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസില്‍ തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകര്‍ക്ക് പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നല്കുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. ആക്രമണത്തിന് ഇരയായ സമയത്ത് പതിനാറുവയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. സിറ്റിങ് എംഎല്‍എയായ സേംഗര്‍ പൊതുസേവകന്റെ നിര്‍വചനത്തില്‍ വരില്ലെന്നും അതിനാല്‍ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017-ലെ ചുരുങ്ങിയ ശിക്ഷ ഏഴുവര്‍ഷം തടവാണ്. സേംഗര്‍ ഏഴുവര്‍ഷവും അഞ്ച് മാസവും ജയിലില്‍ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കിയത്.
നിലവില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ് സേംഗര്‍.
Trending
- ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍
- യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍
- ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ
- കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്
- ഗോവയില്‍ തെരുവ് നായ്ക്കൾക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി ആരംഭിക്കും
- ഗോവയില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വേൾഡ് പീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും
- ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ അടുത്ത ഗോവ ലോകായുക്ത
- ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസുകളിൽ സ്വകാര്യ പരിപാടികൾ നിരോധിച്ച് ഗോവ സർക്കാർ

