ഗോവ : ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി നല്കുന്ന 2025 ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡിന്റെ നാലാം വിഭാഗത്തില്‍ ഗോവയ്ക്ക് രണ്ടാം സമ്മാനം. കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാലിന്റെയും സഹമന്ത്രി (ഊര്‍ജ്ജ) ശ്രീപാദ് നായികിന്റെയും സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു അവാര്‍ഡ് സമ്മാനിച്ചു.
ഊര്‍ജ്ജ സംരക്ഷണത്തിനും കാര്യക്ഷമത പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിയായ ഗോവയിലെ സംസ്ഥാന നിയുക്ത ഏജന്‍സിയുടെ തലവന്‍ മയൂര്‍ ഹെഡെ അവാര്‍ഡ് ഏറ്റുവാങ്ങി.
ഊര്‍ജ്ജ കാര്യക്ഷമത, സംരക്ഷണം, സുസ്ഥിര രീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, സംഘടനകള്‍, വ്യവസായങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ മികച്ച നേട്ടങ്ങളെയാണ് വാര്‍ഷിക അവാര്‍ഡുകള്‍ക്കായി അംഗീകരിക്കുന്നത്.

