ഗോവ : ഗോവയിലെ ടാക്സി ഉടമകള്‍ എത്രയും വേഗം ആപ്പ് അധിഷ്ഠിത സേവനങ്ങളിലേക്ക് മാറണമെന്നും ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭ്യര്‍ത്ഥിച്ചു. കണ്ഡോളിമിലെ ടൂറിസം പങ്കാളികളുമായി സംസാരിച്ച സാവന്ത്, ടാക്സി മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കണമെന്നും പറഞ്ഞു. ആപ്പ് അധിഷ്ഠിത ടാക്സി പ്ലാറ്റ്ഫോമുകള്‍ക്കായുള്ള സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ടാക്സി ഓപ്പറേറ്റര്‍മാരും സര്‍ക്കാരും തമ്മില്‍ അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Trending
- മുതിര്‍ന്ന പൗരൻമാര്ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ
- പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയ്ക്ക് ചരിത്രനിമിഷം
- നൈറ്റ് ക്ലബ്ബിലെ തീപിടുത്തം: ലുത്ര സഹോദരന്മാരെ ഗോവയിലേക്ക് കൊണ്ടുവന്നു
- SNGMS റിഥം 2025-26 ഡിസംബര്‍ 19 ന്
- ഗോവയില്‍ ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ
- ഊര്‍ജ്ജ സംരക്ഷണത്തില്‍ ഗോവയ്ക്ക് രണ്ടാം സമ്മാനം
- ഗോവ നിയമസഭയുടെ ശീതകാല സമ്മേളനം ജനുവരി 12 മുതല്‍
- യമുന എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം

