ഗോവ – ആഗോളതലത്തില്‍ മലയാളമിഷന്‍ കേരള പരീക്ഷ ഭവൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പൊതു പരീക്ഷയിൽ വിജയിച്ച പഠിതാക്കൾക്കായുള്ള കോൺവൊക്കേഷൻ
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 22 ന് തിരുവനന്തപുരം
വൈലോപ്പിള്ളി സംസ്കൃത ഭവനിൽ നടന്നു.
കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ഇന്ത്യക്കകത്തും പുറത്തുനിന്നുമായുള്ള
വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുള്ള 85 ഓളം കുട്ടികള്‍ ചടങ്ങിൽ പങ്കെടുത്തു. മലയാളമിഷന്‍ ഗോവചാപ്റ്ററില്‍ നിന്നും നീലക്കുറുഞ്ഞി പരീക്ഷ പാസ്സായ 28 കുട്ടികളിൽ
11 കുട്ടികളാണ് ചടങ്ങിൽ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

ഫെബ്രുവരി 18 മുതൽ അദ്ധ്യാപകർക്കും ഭാരവാഹികൾക്കുമായി തലസ്ഥാന നഗരിയില്‍ നടന്ന മലയാൺമ 26 എന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്ത ഗോവ ചാപ്റ്ററിന്റെ അഞ്ച് അദ്ധ്യാപകരും രക്ഷിതാകളും ചടങ്ങില്‍ പങ്കെടുത്തു.
മലയാളം മിഷന്റെ രണ്ടാമത്തെ ബാച്ചിലെ കുട്ടികൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്.
ഈ വിജയത്തിന് പിന്നിൽ മിഷനിലെ അദ്ധ്യാപകരുടെ നിസ്വാർത്ഥ സേവനവും ഫാഗ്മമയും അതിലെ അംഗ സംഘടനകളും മറ്റു മലയാളി സംഘടനകളുമാണെന്ന് ഗോവ ചാപ്റ്റർ സെക്രട്ടറി ജയശ്രി ജയപ്രകാശ് പറഞ്ഞു.

