ഡല്‍ഹി – ആഗ്ര എക്സ്പ്രസ് വേയില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ബസുകളും കാറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നു. 25 ഓളം പേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര -നോയിഡ കാരിയേജ് വേയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി വളരെ കുറവായിരുന്നു. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
മൂടല്‍ മഞ്ഞില്‍ കാഴ്ച മങ്ങിയതോടെ ഏഴു ബസുകളും മൂന്ന് കാറുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിനു പിന്നാലെ വാഹനങ്ങള്‍ക്ക് തീപിടിച്ചു.
സംഭവം അറിഞ്ഞയുടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക ഭരണകൂടവും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി.

