ശിരോവസ്ത്ര വിവാദത്തിൽ സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് തങ്ങളുടെ രണ്ട് കുട്ടികളുടേയും ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നതിനേ തുടര്‍ന്ന്
പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്‌കൂള്‍ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്.
കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്

