ഗോവ – 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ കൊടിയേറി. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്നലെ വൈകീട്ട് തലിഗാവിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്നു. ഗ്രീന്‍ ഗോവ ഗ്രീന്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായി തെങ്ങിന്‍ തൈക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ഇത്തവണത്തെ ചലച്ചിത്രമേള കൊടിയേറിയത്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഐ ആന്‍ഡ് ബി സെക്രട്ടറി സഞ്ജയ് ജാജു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, ആത്മീയ ഗുരുവും യോഗചര്യനുമായ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മേളയുടെ ചരിത്രത്തിലാദ്യമായി ശ്രവണ വൈകല്യമുള്ളവരടക്കം എല്ലാവര്‍ക്കും മേളയില്‍ പൂര്‍ണ്ണമായി പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന ചടങ്ങില്‍ തത്സമയ ഇന്ത്യന്‍ ആംഗ്യ ഭാഷാ വ്യാഖ്യാനം അവതരിപ്പിച്ചു.
പാര്‍ശ്വവത്കരിക്കപ്പെട്ട ലോകത്ത് അല്ലെങ്കില്‍ രാജ്യങ്ങളില്‍ സിനിമകളുണ്ടാകുന്നത് വലിയ പരിഹാരമാണെന്ന് ഉദ്ഘാടനച്ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കഥകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ രാജ്യത്താണെന്നും ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളതും ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സിനിമ ആഘോഷിക്കപ്പെടുന്നതുപോലെ പ്രേക്ഷകരും ആഘോഷിക്കപ്പെടണമെന്ന് ശേഖര്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.
ആത്മീയ ഗുരുവും യോഗാചാര്യനുമായ ശ്രീ ശ്രീ രവിശങ്കര്‍ ചടങ്ങില്‍ പ്രത്യേക അഭിസംബോധന നടത്തി. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം തന്നെ കലയും വിനോദവും ഇഴചേര്‍ന്ന് കിടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷയും പ്രചോദനവും നല്‍കേണ്ട സിനിമകളാണ് ഉണ്ടാകേണ്ടത് മറിച്ച് ആളുകളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമകളല്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
ചടങ്ങില്‍ സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഓസ്‌ട്രേലിയന്‍ സംവിധായകനായ ഫിലിപ് നോയ്‌സിന് സമ്മാനിച്ചു.
സുഭാഷ് ഘായ്, ദിനേശ് വിജന്‍, അമര്‍ കൗശിക്, എന്‍.എം സുരേഷ്, ആര്‍.കെ.സെല്‍വമണി, ഇഷാരി ഗണേശന്‍, രവി കൊട്ടാരക്കര, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അഭിനേതാക്കളായ നാഗാര്‍ജുന, ഖുശ്ബു, ആംല, വിക്രാന്ത് മാസി, രാകുല്‍ പ്രീത്, മാനുഷി ഛില്ലര്‍, ബൊമന്‍ ഇറാനി, രാജ്കുമാര്‍ റാവു, അഭിഷേക് ബാനര്‍ജി, രണ്‍ദീപ് ഹൂഡ, ജയം രവി, പാര്‍ത്ഥിബന്‍, ശരത്കുമാര്‍, നിത്യ മേനോന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഉദ്ഘാടന ചടങ്ങുകള്‍ക്കിടെ നടന്ന ‘ടൈംലെസ് സോള്‍സ്’ എന്ന പരിപാടിയില്‍ രാജ് കപൂര്‍, അക്കിനേനി നാഗേശ്വര്‍ റാവു, മുഹമ്മദ് റാഫി തുടങ്ങിയ സിനിമാ ഇതിഹാസങ്ങളെ ദൃശ്യപരിപാടികളിലൂടെയും സംഗീതത്തിലൂടെയും ആദരിച്ചു. കൂടാതെ ഇവരുടെ ചിത്രമടങ്ങിയ സ്റ്റാമ്പ് ചടങ്ങിനിടെ പുറത്തിറക്കി.
പ്രസാര്‍ ഭാരതിയുടെ ഒ ടി ടി പ്ലാറ്റ്‌ഫോം വെവ്‌സിന്റെ ലോഞ്ചും ചടങ്ങിനിടെ നടന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV