ഗോവ – മണ്ഡോവി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പി. വി ഗംഗാധരന്‍ മെമ്മോറിയല്‍ പുരസ്‌ക്കാരം ജ്ഞാനപീഠ പുരസ്‌ക്കാരജേതാവ് ദാമോദര്‍ മൗജോയ്ക്ക് സമ്മാനിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വക്കേറ്റ് പി. എസ് ശ്രീധരന്‍ പിള്ളയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്‍ഡ്യ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍, പി. വി ഗംഗാധരന്റെ പത്‌നി ഷെറിന്‍, മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ, വനിത സംരംഭക ശോഭ വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
എളിമയുടെ തെളിമയായിരുന്നു പി. വി ഗംഗാധരനെന്നും കഴിവുള്ള പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം കാണിച്ച താല്‍പര്യം വിസ്മരിക്കാന്‍ കഴിയുന്നതല്ലെന്ന് ഗവര്‍ണര്‍ ചടങ്ങില്‍ അനുസ്മരിച്ചു. സിനിമയില്‍ നിര്‍മ്മാതാവ് എന്ന നിലയിലും അല്ലാതെയും ധാരാളം സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. എവിടെയും എളിമയോടെയായിരുന്നു പെരുമാറിയിരുന്നതെന്നും അദ്ദേഹത്തിന്റെ പത്‌നിയും മക്കളും ആ പാത പിന്തുടരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. വി ഗംഗാധരന്‍ മെമ്മോറിയല്‍ അവാര്‍ഡിന് ഏറ്റവും ഉചിതമായ ആളെയാണ് ആദ്യമായി തെരഞ്ഞെടുത്തതെന്നും അതില്‍ സാക്ഷ്യം വഹിക്കാന്‍ രാജ്ഭവന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി. വി ഗംഗാധരന്റെ പേരിലുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ദാമോദര്‍ മൗജോ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. താന്‍ കേരളത്തെ ഇഷ്ടപ്പെടുന്നുവെന്നും കേരളവും ഗോവയും തമ്മില്‍ ധാരാളം സാമ്യങ്ങളുണ്ടെന്നും കേരളത്തിലെ പല എഴുത്തുകാരുമായും നല്ലൊരു ബന്ധം സൂക്ഷിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ് താനെന്നും വരും നാളുകളില്‍ കേരളത്തിലെ പല സാഹിത്യ പരിപാടികളിലും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പി. വി ഗംധാരനേയും അദ്ദേഹത്തോടൊപ്പം ചിലവഴിച്ച കാലയളവും നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് ഒരു ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവിന് തന്നെ നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. കേരളത്തിലെ നാല് ജ്ഞാനപീഠ അവാര്‍ഡ് ജേതാക്കളില്‍ മൂന്ന് പേരും സ്‌ക്രിപ്പ് റൈറ്റര്‍മാര്‍ കൂടിയായിരുന്നു. ദാമോദര്‍ മൗജോയും ഒരു തിരക്കഥാകൃത്ത് കൂടിയാണ്. സിനിമയും സാഹിത്യവും വേര്‍തിരിച്ച് നിര്‍ത്താന്‍ സാധിക്കുന്നതല്ല എന്നതിന്റെ തെളിവ് കൂടിയാണതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡോവി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ പ്രസിഡന്റ് ഓട്ടൂര്‍ കൃഷ്ണദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രാജന്‍ സ്വാഗതവും, ട്രഷറര്‍ എം. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV