ഗോവ സൈബർ ക്രൈം പൊലീസ് നവംബർ 22-ന് നടത്തിയ റെയ്ഡിൽ അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടു സൈബർ തട്ടിപ്പ് നടത്തിയ, വാസ്കോയ്‌ക്കടുത്തുള്ള സുവാരിനഗറിൽ ഒരു സ്വകാര്യ വില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു അനധികൃത കോള്സെന്റർ പൂർണമായി അടച്ചുപൂട്ടിച്ചു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 24 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈമ് പൊലീസ് സൂപ്രണ്ട് രാഹുൽ ഗുപ്ത വ്യക്തമാക്കി, പ്രതികൾ ഒരു മാസമായി ഇത് നടത്തിയുവരികയായിരുന്നു. അവർ അമസോൺ, പേപാൽ, സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുടെ ജീവനക്കാരായി നടിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ സാങ്കേതിക സഹായ സേവനങ്ങൾ, വായ്പകൾ, ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ വാങ്ങലുകൾ എന്നിവയ്ക്കായി പണം വാങ്ങാൻ സ്‌ക്രിപ്റ്റ് പ്രയോഗിച്ചാണ് ഇവർ പ്രവർത്തിച്ചതെന്ന് കണ്ടെത്തി. റെയ്ഡിനിടയിൽ പൊലീസ് 26 ലാപ്‌ടോപുകൾ, 24 ഹെഡ്‌ഫോണുകൾ, 8 റൂട്ടറുകൾ, 26 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് പ്രത്യേക പരിശീലനം നൽകിയതായും ഗുപ്ത പറഞ്ഞു. പ്രതികളുടെ മാസശമ്പളം ₹35,000 മുതൽ ₹40,000 വരെയായിരുന്നു. ഇത് വഴി ഏകദേശം ₹1 കോടി തട്ടിയെടുത്തതായി പൊലീസ് അനുമാനിക്കുന്നു.
ഈ തട്ടിപ്പിന്റെ മാസ്റ്റർമൈൻഡ് ഡൽഹിയിലെ 38-കാരനായ മയാങ്ക് കൗഷിക് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രധാന പ്രതികളിൽ നിതിൻ സൈനി, ആഷിഷ് വാജ്പായ്, വികാസ് ശ്രീവാസ്തവ എന്നിവരും ഉൾപ്പെടുന്നു. തട്ടിപ്പിന് പിന്നിലുള്ള അന്തർസംസ്ഥാന, അന്തർദേശീയ ബന്ധങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV