ഗോവ- 55-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണപ്പോള്‍ മേളയിലെ ഫീച്ചര്‍ ഫിലിമിനുള്ള സുവര്‍ണ്ണമയൂരം ലിത്വിനിയന്‍ ചിത്രമായ ” ടോക്്‌സിക് ” നേടി. സംവിധായകന്‍ സൗലെ ബ്ലിയുവൈറ്റേക്കും നിര്‍മ്മാതാവായ ഗ്രീഡെ ബുറോകൈറ്റും സുവര്‍ണമയൂരവും ട്രോഫിയും 40,00,000 രൂപ ക്യട്ടഷ് അവാര്‍ഡും സ്വീകരിച്ചു. ഇതേ ചിത്രത്തിലെ അഭിനയത്തിന് വെസ്റ്റ മാറ്റുലൈറ്റും ഈവ റുപൈകൈറ്റേയും മികച്ച നടിയ്ക്കുള്ള അവാര്‍ഡ് പങ്കിട്ടു.
ഇന്‍ഡ്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഒഫ് ഇയര്‍
ഹോളി കൗ എന്ന ഫ്രഞ്ച് ചിത്രത്തിലെ അഭിനയത്തിന് ക്ലെമന്റ് ഫാവ്‌റോ മികച്ച നടനായി. ദ ന്യൂ ഇയര്‍ ദാറ്റ് നെവര്‍ കെയിം എന്ന റൊമാനിയന്‍ ചിത്രത്തിന്റെ സംവിധായകന്‍ ബോഗ്ദാന്‍ മുറേസാനുവാണ് മികച്ച സംവിധായകന്‍. ഹോളി കൗ സംവിധാനം ചെയ്ത ലൂയിസ് കോര്‍വോസിയര്‍ക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
പ്രശസ്ത ആസ്‌ട്രേലിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഫിലിപ്പ് നോയ്‌സിനെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
മറാഠി ചിത്രമായ ‘ഘരത് ഗണപതി’ യുടെ സംവിധായകന്‍ നവജ്യോത്് ബന്ദിവാഡേക്കര്‍ നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടി. സ്വീഡിഷ് ചിത്രമായ ക്രോസിംഗ് ഐ. സി. എഫ്. ടി യുനസ്‌കോ ഗാന്ധി മെഡല്‍ നേടി.
മികച്ച വെബ് സീരീസായി ‘ലംപന്‍’ തിരഞ്ഞെടുത്തു. നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സാറ ഫ്രീഡലന്‍ഡ് സംവിധാനം ചെയ്ത ‘ഫെമിലിയര്‍ ടച്ചിന്’ ലഭിച്ചു.
സ്ലൊവാക്യന്‍ ചിത്രം ‘ഡ്രൈ സീസണ്‍’ ആയിരുന്നു മേളയുടെ സമാപന ചിത്രം.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV