2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത കേന്ദ്ര വിജ്ഞാപനം കുട്ടികളുടെ നന്മ മാത്രം പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ 5, 8 ക്ലാസുകളിലെ പൊതു പരീക്ഷകൾക്ക് ശേഷം കുട്ടികളെ പരാജയപ്പെടുത്തുക സർക്കാർ നയമല്ല. പാഠ്യപദ്ധതിയിൽ നിർദേശിച്ച ശേഷികൾ ഓരോ കുട്ടിയും നേടുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം.
സമഗ്ര ഗുണമേന്മാ പദ്ധതിയിലൂടെ ഈ നടപടികൾ ആസൂത്രണം ചെയ്ത് അർദ്ധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കി. 8, 9, 10 ക്ലാസുകളിലെ പിന്നാക്ക വിദ്യാർത്ഥികൾക്ക് പ്രത്യേക പിന്തുണാ പരിപാടി സംഘടിപ്പിച്ച് ആവശ്യമായ ശേഷികൾ നേടാൻ സഹായിക്കും. പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും കുട്ടികളെ തോല്പിക്കാതെ സമഗ്ര വിദ്യാഭ്യാസം നൽകുക കേരളത്തിന്റെ നയമാണെന്നും മന്ത്രി വ്യക്തമാക്കി.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV