എറണാകുളം: നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയ സംഭവത്തിൽ മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി ഡിഐജി പി. അജയകുമാർ ജയിലിലെത്തുകയും, സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് കാരണം കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുകയായിരുന്നു.
റിപ്പോർട്ട് പ്രകാരം, ഒരു തൃശ്ശൂർ സ്വദേശി ഉൾപ്പെടെ മൂന്ന് വി.ഐ.പി.കൾ ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചു. എന്നാൽ, ഇവർ ജയിലിലെ സന്ദർശക രജിസ്റ്ററിൽ പേരുകൾ രേഖപ്പെടുത്താതെ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരിനൊപ്പം സമയം ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. സംഭവത്തിൽ കൂടുതൽ നടപടികൾക്കായി ടൂറിസം വകുപ്പും ജയിൽ മേധാവിയും കൂടുതൽ വിശദീകരണങ്ങൾ തേടിയിട്ടുണ്ട്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV