പനാജി: പനാജിയിലെ ഇലക്ട്രിക് വാഹന (ഇ.വി) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ അതിവേഗം വികസിച്ചു വരികയാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറായിരിക്കുകയാണ്. ഇതിനായി 21 ടു-വീലർ ചാർജിംഗ് ഗൺസും 10 ഫോർ-വീലർ ചാർജിംഗ് ഗൺസും ഉൾപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കുന്നു. ഇമാജിൻ പനാജി സ്മാർട്ട് സിറ്റി ഡെവലപ്മെന്റ് ലിമിറ്റഡ് (IPSDCL) റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡുമായി ചേർന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഈ സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് അറിയിച്ചു.
മധുബൻ സർകിൾ, കാക്കുലോ മാൾ, കാർപെന്റേഴ്സ് ചോയ്സ് എന്നിവിടങ്ങളിലെ ചാർജിംഗ് സ്റ്റേഷനുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഫെബ്രുവരി 15ഓടെ മിറാമാർ ബീച്ച് പാർക്കിംഗ്, മാൻഡോവി ഹോട്ടൽ, പാസ്‌പോർട്ട് ഓഫീസ്, സെൻട്രൽ ലൈബ്രറി, തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും. ജിയോ ബിപി പൾസ് ആപ്പ് വഴി ഈ സ്റ്റേഷനുകളിൽ നിന്ന് സുതാര്യമായ സേവനം ലഭ്യമാക്കാൻ കഴിയും.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV