ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതിയുടെ പുരോഗതി, ക്ഷേമപെൻഷൻ വർധന എന്നിവ ഉൾപ്പെടെ നിരവധി ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേമപെൻഷൻ 100 മുതൽ 200 രൂപ വരെ ഉയർത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. കൂടാതെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ബജറ്റ് പുതിയ ഉണർവ് നൽകുമോ എന്ന കാര്യത്തിൽ സംസ്ഥാനവാസികൾ ഉറ്റുനോക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷാമബത്തയുടെ കുടിശ്ശിക തീർക്കുമോ, പെൻഷൻകാർക്ക് നൽകാനുള്ള 7000 കോടി കുടിശ്ശികയിൽ മാർഗം കാണുമോ തുടങ്ങിയവ പ്രധാന വെല്ലുവിളികളാണ്. വിഴിഞ്ഞം, കൊല്ലം, പുനലൂര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന സമ്പദ് ത്രികോണ പദ്ധതി ഉൾപ്പെടെ വലിയ പ്രഖ്യാപനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് കേരളം.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV