ഗോവ – തെരുവ് കന്നുകാലികളുടെ മുകളില്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കണ്‍കോണയിലെ ദാപോട്ട്-മാഷേം റോഡിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടമുണ്ടായത്. കർണാടക സ്വദേശിയായ ആദര്‍ശ് പൂജാരി എന്ന 23 കാരനാണ് മരിച്ചത്.
ആദർശ് പൂജാരിയും സുഹൃത്ത് റൗണക് ചൗളയും കണ്‍കോണയിലെ പട്‌നേമിലുള്ള ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം കാർവാറിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്.
തെരുവ് നായ്ക്കളും കന്നുകാലികളും കൂട്ടത്തോടെ റോഡിലെത്തിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മോട്ടോർ സൈക്കിൾ കന്നുകാലികളെ ഇടിച്ച് മറിയുകയായിരുന്നുവെന്ന് പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന ചൗള പോലീസിനോട് പറഞ്ഞു. ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കണ്‍കോണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചൗള പരിക്കുകളോടെ രക്ഷപെട്ടു.
ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കണ്‍കോണ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടപടികല്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.

