ഗോവ : ഗോവ ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ ക്ലബ് തീപിടുത്തില്‍ 25 പേരുടെ ജീവന് നഷ്ടപ്പെട്ട കേസില്‍ പ്രതികളായ ലുത്ര സഹോദരന്മാരെ ഇന്ന് ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലേക്ക് കൊണ്ടുവരും.
റിപ്പോര്‍ട്ട് അനുസരിച്ച് സഹോദരന്മാരായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഉച്ചയ്ക്ക് 1.45 ഓടെ തായ്ലന്ഡില് നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ഗോവ പോലീസിന്റെയും ഡല്‍ഹി പോലീസിന്റെയും സംഘങ്ങള്‍ വിമാനത്താവളത്തില്‍ ഉണ്ടാകും.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന്, ഇവരെ നേരിട്ട് പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകും. അവിടെ ഗോവ പോലീസ് അവരുടെ ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടും. റിമാന്‍ഡ് ലഭിച്ചതോടെ ക്ലബ്ബ് തീപിടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ ഗോവയിലേക്ക് കൊണ്ടുപോകാന്‍ പോലീസിന് കഴിയും.

