ഗോവയിലെ കേരി ഗ്രാമത്തിലായിരുന്നു സംഭവം. പൂനെ സ്വദേശിനിയായ ശിവാനി ഡബിള്‍, പരിശീലകനും നേപ്പാള്‍ സ്വദേശിയുമായ സുമാല്‍ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. പാരാഗ്ലൈഡിംഗ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം കയറുകള്‍ പൊട്ടി മലയിടുക്കില്‍ ചെന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും.
അഡ്വഞ്ചർ സ്‌പോർട്സ് എന്ന കബനിയാണ് കേരി പീഠഭൂമിയില്‍ പാരാഗ്ലൈഡിംഗ് നടത്തിയിരുന്നത്. ഇവർ നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ഗോവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV