Author: Anila Praksah

നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ‘തണുപ്പ്’ 55-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ്. മലയാളത്തില്‍നിന്നുള്ള ഏക എന്‍ട്രിയായിരുന്നു തണുപ്പ്. ആദ്യ ചിത്രത്തിന് ലഭിച്ച ഈ അംഗീകാരത്തിന്റെ സന്തോഷം ഗോവന്‍ മലയാളി ന്യൂസ് ടീമുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചു. പ്രണയിച്ച് വിവാഹിതരാകുന്ന രണ്ടുപേര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. ഈ വര്‍ഷം മുതല്‍ പുതുതായി ആരംഭിച്ച നവാഗതസംവിധായകന്റെ സിനിമയ്ക്കുള്ള മല്‍സരവിഭാഗത്തിലേക്കാണ് മലയാളത്തില്‍നിന്ന് തണുപ്പ്(Thanupp Movie) തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ആദ്യ ചിത്രത്തിന് തന്നെ ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ രാഗേഷ് നാരായണന്‍. അവാര്‍ഡ് ലഭിച്ചില്ലെങ്കില്‍ പോലും ഇത്തരമൊരു മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശ പലരിലും കാണാന്‍ കഴിയുന്നു. ഒരു സ്‌ക്രീനിംഗ് കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി ആളുകള്‍ക്ക്…

Read More