Author: Manojith TM

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ നേടി ‘ഫെമിനിച്ചി ഫാത്തിമ’. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിലാണ് ഫെമിനിച്ചി ഫാത്തിമ’ പ്രേക്ഷക പോളിംഗിൽ ഒന്നാമതെത്തിയത്ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന…

Read More

രസകരമായ ചർച്ചകൾക്കും വൈവിധ്യമാർന്ന വിഷയങ്ങളും വഴിയൊരുക്കി IFFK യിലെ മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ തുടങ്ങി ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംവാദ വേദിയായിരുന്നു ഇന്ന് (ഡിസംബർ 15) നടന്ന മീറ്റ് ദ ഡയറക്ടർ പ്രോഗ്രാം. അങ്കമ്മാളിന്റെ സംവിധായകൻ വിപിൻ രാധാകൃഷ്ണൻ, മുഖക്കണ്ണാടിയുടെ സംവിധായകർ സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, ഷിർകോവ : ഇൻ ലൈസ് വീ ട്രസ്റ്റിന്റെ സംവിധായകൻ ഇഷാൻ ശുക്ല, വട്ടുസി സോമ്പിയുടെ സംവിധായകൻ സിറിൽ അബ്രഹാം ഡെന്നിസ്, ബോഡിയുടെ സംവിധായകൻ അഭിജിത് മജുംദാർ, നിർമാതാവും സൗണ്ട് ഡിസൈനറുമായ അമല പോപ്പുരി, ദി ഷെയിംലസിലെ അഭിനേത്രി ഒമാരാ ഷെട്ടി തുടങ്ങി ഇത്തവണത്തെ മേളയിൽ ഇന്നലെ പ്രദർശിപ്പിച്ച പ്രധാന ചിത്രങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ പ്രേക്ഷകരോടു നേരിട്ട് സംവദിച്ചു. പരിപാടിയിൽ മീര സാഹിബ് ആയിരുന്നു മോഡറേറ്റർ. അണിയറ പ്രവർത്തകർ സിനിമകളെ കാണികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണു ചർച്ചകൾ ആരംഭിച്ചത്. കാണികളുമായുള്ള ചോദ്യോത്തര വേളയുമുണ്ടായിരുന്നു. ഇഷാൻ…

Read More