Subscribe to Updates
Get the latest creative news from FooBar about art, design and business.
- പതിമൂന്നുകാരിയെ പീഡിപ്പിച്ചു: പ്രതിയുടെ വീടും പൊലീസ് വാഹനങ്ങളും നാട്ടുകാർ കത്തിച്ചു
- പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം: ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തമാക്കുന്നു.
- ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയുമായി സുപ്രീംകോടതി
- 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരശീല വീണു
- കൈനിറയെ അവാര്‍ഡുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’
- മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണ്മാനില്ല
- നോർക്ക ഐഡി കാർഡും പ്രവാസി പെൻഷനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹ എന്ന് ബന്ധുക്കൾ.
Author: reporter
തെലങ്കാനയിലെ ആദിലാബാദിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഗ്രാമവാസികൾ പ്രകോപിതരായി പ്രതിയുടെ വീടും രണ്ട് പൊലീസ് വാഹനങ്ങളും തീയിട്ടു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നറിഞ്ഞ നാട്ടുകാർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസ് സംഘത്തെ ആക്രമിക്കുകയും സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ പൊലീസിൻ്റെ വാഹനങ്ങൾക്ക് ത്തെ വയ്ക്കുകയും ചെയ്തു.പീഡനത്തിനിരയായ യുവതിയുടെ ബന്ധുക്കൾ പ്രതിയെ മർദിച്ചതിനെ തുടർന്ന് വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി മർദനമേറ്റ് അബോധാവസ്ഥയിലായിരുന്നു. ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇച്ചോഡയിലെ സർക്കിൾ ഇൻസ്പെക്ടർ ഭീമേഷിനും മറ്റ് രണ്ട് പോലീസുകാർക്കും പരുക്കേറ്റു. Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405 ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.https://www.facebook.com/goanmalayalinews/നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുകhttps://chat.whatsapp.com/IBs1Wy51y08ElzGk0hlMdV
43 വർഷങ്ങൾക്ക് ശേഷം കുവൈത്ത് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി കുവൈത്തിൽ ഹൃദയം നിറഞ്ഞ സ്വീകരണം ലഭിച്ചു. ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തമാക്കുന്നതിൽ അവരുടെ സംഭാവനകൾക്ക് അഭിനന്ദനം അർപ്പിച്ച്, പ്രധാനമന്ത്രി കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ ആവേശവും സമർപ്പണവും പ്രശംസിച്ചു. ശ്രീ മംഗൽ സൈൻ ഹണ്ടാ ജിയെ അദ്ദേഹം സന്ദർശിച്ച്, ഇന്ത്യയുടെ വികസനത്തിന് നൽകിയ അദ്ദേഹത്തിന്റെ സമർപ്പണത്തെ പ്രശംസിച്ചു. ഇന്ത്യൻ മഹാകാവ്യങ്ങളായ രാമായണം და മഹാഭാരതം അറബിക് ഭാഷയിൽ വിവർത്തനം ചെയ്ത അബ്ദുല്ല അൽ-ബാറൂൺ, അബ്ദുൽ ലത്തീഫ് അൽ-നെസഫ് എന്നിവരുടെ ശ്രമങ്ങൾ പ്രധാനമന്ത്രി അഭിനന്ദിച്ചു, ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം ലോകമെമ്പാടും ശക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സന്ദർശനം വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നു.Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405 ഗോവൻ വാർത്തകളും…
ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിന്റെ 30 ശതമാനം പരിധി നീക്കിക്കൊണ്ട് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചു. ലക്ഷക്കണക്കിന് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ബാധിക്കുന്ന വിധി ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്. സ്റ്റാന്റേർഡ് ചാർട്ടേർഡ്, സിറ്റിബാങ്ക്, അമേരിക്കൻ എക്സ്പ്രസ്, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകൾ ഈ പരിധിക്കെതിരെ ഹർജികൾ സമർപ്പിച്ചിരുന്നു. 2008-ൽ നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ കമ്മിഷൻ (എൻസിഡിആർസി) നിശ്ചയിച്ച പരിധി വിവിധ ചെലവുകളെ അവഗണിച്ചുവെന്നായിരുന്നു ബാങ്കുകളുടെ വാദം. 49 ശതമാനം വരെ ഉയർന്നിരുന്ന പലിശ നിരക്കുകൾ നിയന്ത്രിക്കാൻ എൻസിഡിആർസി ഈ പരിധി നിശ്ചയിച്ചിരുന്നു. ഉപയോക്താക്കളുടെ വിലപേശൽ ശേഷി കുറവാണ് എന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക സ്ഥാപനങ്ങൾ അമിത നിരക്കിൽ പലിശ ഈടാക്കുന്നതിനെ വിമർശിക്കുകയും ഉപയോക്തൃ സംരക്ഷണത്തിന് ശക്തമായ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ബാങ്കുകളുടെ വാദം പരിഗണിച്ച സുപ്രീംകോടതി ഇപ്പോൾ ഈ പരിധി നീക്കിയതോടെ, ബാങ്കുകൾക്ക് കുടിശ്ശിക…
നീണ്ട എട്ട് ദിവസത്തെ മേള അവസാനിച്ചു.29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം- മലു, സംവിധായകന്‍ പെഡ്രെ ഫ്രെയെര്‍ മികച്ച സംവിധായകനുള്ള രജതചകോരം -ഹര്‍ഷാദ് ഷാഷ്മി, മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം-ഹൈപ്പര്‍ ബോറിയന്‍സ് പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, ഫാസില്‍ മുഹമ്മദ് അന്താരാഷ്ട്ര മത്സരവിഭാഗം പ്രത്യേക പരാമര്‍ശം അനഘ രവി- ചിത്രം, അപ്പുറം ചിന്മയ സിദ്ദി- ചിത്രം, റിഥം ഓഫ് ദമാം ഫാസില്‍ മുഹമ്മദ്-തിരക്കഥ, ഫെമിനിച്ചി ഫാത്തിമ ഫിപ്രസി പുരസ്‌കാരം- മി മറിയം, ദി…
പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, K.വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെ ഈ കഴിഞ്ഞ 17/12/24 ന് വെളുപ്പിന് 05.20 AM മുതൽ പൂനയിൽ നിന്നും കാണാതായി. എന്നാൽ പൂനെയിൽ നിന്നും അവധി ലഭിച്ച വിവരവും ഉടനെ നാട്ടിലേക്ക് തിരിക്കുമെന്നും വീട്ടുകാരോട് 16/12/24 ന് രാത്രി11.30 PM ന് അറിയിച്ചിരുന്നതാണ്. വിഷ്ണു ഇന്ത്യൻ ആർമി ബോക്സിംഗ് ടീം അംഗം കൂടിയാണ്. വിഷ്ണുവിന്റെ ഫോൺ (9809800750) നിലവിൽ സ്വിച്ച് ഓഫ് ആണ്. ലാസ്റ്റ് ടവർ ലൊക്കേഷൻ പൂനെ ജില്ലയിലെ ലോണാവാലയിൽ 17/12/24 ചൊവ്വാഴ്ച രാവിലെ 05.20-താണ് കാണിക്കുന്നത്. ഈ വിഷയത്തിൽ ബന്ധുക്കൾ ഏലത്തൂർ പോലീസ് സ്റ്റേഷനിലും പൂനെയിലെ സൈനിക ക്യാമ്പിലും പരാതി നൽകിയിട്ടുണ്ട്. പോലീസും സൈനികഉദ്യോഗസ്ഥരും അന്വേഷണങ്ങൾ നടത്തിവരുകയാണ്. ഈ സൈനികനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക അരുൺ കൃഷ്ണ @ പൂനെഫോൺ99724 57774 /94268 78886 സുധാകരൻ നായർ…
നോർക്ക ഐഡി കാർഡ്/ഇൻഷുറൻസ് കാർഡ് ലഭിച്ച 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള കേന്ദ്ര സംസ്ഥാന ഗവർമെന്റ് സർവ്വീസ് ഒഴികെയുള്ള ഏതൊരു പ്രവാസിയ്ക്കും ഈ പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്. മാസം 200 രൂപ വീതം അംശാദായം അടച്ചാൽ 60 വയസ് മുതൽ മാസം 3000 /- രൂപ വീതം പെൻഷൻ ലഭിക്കുന്നതാണ്. 55 വയസിനു ശേഷമാണ് പെൻഷൻ സ്കീമിൽ ചേരുന്നതെങ്കിൽ 05 വർഷത്തിനു ശേഷം പെൻഷൻ ലഭിച്ചു തുടങ്ങുന്നതാണ്.05 വർഷത്തിന് മുകളിൽ അംശാദായം അടച്ചിട്ടുള്ളവർക്ക് അതനുസരിച്ച് പെൻഷൻ തുകയും കൂടുതലായി ലഭിക്കുന്നതാണ്(3000 /- മുതൽ 6000 /- രുപ വരെ) പ്രവാസി പെൻഷൻ പദ്ധതിയിൽ അംഗത്വമെടുത്ത ശേഷം ഉണ്ടാകുന്ന ചികിത്സാ ചിലവുകൾ റീഇംബേഴ്സ് വഴി തിരികെ ലഭിക്കുന്നതാണ് (നിബന്ധനകൾക്ക് വിധേയം) ആവശ്യമായ രേഖകൾ 1]ജനന തീയതി തെളിയിക്കുന്ന രേഖകൾ (സ്വയം സാക്ഷ്യ പ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ്/ പാസ്പോർട്ട്/SSLC സർട്ടിഫിക്കറ്റ് പകർപ്പ്) 2]അന്യസംസ്ഥാനത്ത് താമസിക്കുന്നുവെന്ന് തെളിയിക്കുന്ന താമസ രേഖ(സ്വയം സാക്ഷ്യ പ്പെടുത്തിയ…
കോട്ടയം കിടങ്ങൂര്‍ തൈക്കാട് ഹൗസില്‍ രാധാകൃഷ്ണന്‍റെ മകളായ രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ 23 വയസ്സുള്ള ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. നിലവിൽ ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലക്ഷ്മിയുടെ മരണം സംബന്ധിച്ച് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ചയാണ് നാട്ടില്‍നിന്നു ലക്ഷ്മി കോഴിക്കോട്ടേക്കു മടങ്ങിയത്. എന്നാൽ ഈ ശനിയാഴ്ച തിരിച്ചു വീട്ടിലേക്കു വരുമെന്നും പറഞ്ഞിരുന്നു. ആത്മഹത്യതന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. ലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചറിയാന്‍ ലക്ഷ്മിയുടെ ഫോണിലെ വിളികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിക്കുകയും ചെയ്യും.Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405 ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS…
വിദേശപഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10, 40, 288 രൂപ ചതിച്ച് കൈക്കലാക്കിയ പ്രതിയായ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കോളശ്ശേരിൽ വീട്ടിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ കെ രാജി (40) യാണ് പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഒരുകേസും, തിരുവല്ല സ്റ്റേഷനിൽ തന്നെ മൂന്നു കേസുകളുമാണുള്ളത്. കർണാടക മംഗലാപുരം ബാൽത്തങ്കടി ഓഡിൽനാളയിൽ നിന്നും, ചുനക്കര തെക്കെടത്ത് വീട്ടിൽ താമസിക്കുന്ന വിഷ്ണു മൂർത്തി എം കെ ഭട്ടിന്റെ പരാതിയിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ മകൾക്ക് യു എസ്സിൽ ഉപരിപഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 2022 ഏപ്രിൽ 14 ന് യുവതി താമസിച്ചുവന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് ആദ്യം നാലര ലക്ഷം രൂപ നൽകി. തുടർന്ന്, 21 മുതൽ…
എംആർഎൻഎ വാക്സിൻ അടുത്ത വർഷത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിൻ വാങ്ങാൻ കഴിയുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസർച്ച് സെന്റർ ജനറല്‍ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. വാക്‌സിൻ ട്യൂമർ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും സപ്രസ് ചെയ്യുന്നതായി പ്രീ-ക്ലിനിക്കല്‍ ട്രയലുകളില്‍ തെളിഞ്ഞെന്ന് ഗമാലിയ നാഷണല്‍ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു.റഷ്യയിൻ ക്യാൻസർ രോഗികളുടെ എണ്ണത്തില്‍ വർധിക്കുന്ന സാഹചര്യത്തിലാണ് വാക്സിൻ പുറത്തിറക്കുന്നത്.ക്യാൻസർ വാക്സിനുകള്‍ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ വർഷം ആദ്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ മേഖലയില്‍ നിർണായകമായ ഒരു കണ്ടുപിടുത്തത്തിലേക്ക് റഷ്യ എത്തിയത് കൂടുതൽ പരീക്ഷങ്ങൾ നടക്കുന്നതായി ആരോഗ്യ മന്ത്രലയം.Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും…
2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തിലാണ് കേന്ദ്രത്തോട് ഹൈക്കോടതി ചോദ്യങ്ങൾ ആരാഞ്ഞത്.വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് എന്തിനാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇതിനിടെ 181 കോടി എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ വിനിയോഗം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇത്. ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേ. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പണം റീഇമ്പേഴ്‌സ് ചെയ്യുമെന്ന് കേന്ദ്രം മറുപടി നല്‍കി. പിന്നാലെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. Follow us onGOAN MALAYALI NEWSFacebook |…