Subscribe to Updates
Get the latest creative news from FooBar about art, design and business.
- പതിമൂന്നുകാരിയെ പീഡിപ്പിച്ചു: പ്രതിയുടെ വീടും പൊലീസ് വാഹനങ്ങളും നാട്ടുകാർ കത്തിച്ചു
- പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം: ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തമാക്കുന്നു.
- ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയുമായി സുപ്രീംകോടതി
- 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരശീല വീണു
- കൈനിറയെ അവാര്ഡുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’
- മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണ്മാനില്ല
- നോർക്ക ഐഡി കാർഡും പ്രവാസി പെൻഷനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹ എന്ന് ബന്ധുക്കൾ.
Author: reporter
നവവധു ഇന്ദുജയുടെ മരണത്തില്‍ ഭർത്താവ് അഭിജിത്തിനെയും കൂട്ടുകാരൻ അജാസിനേയും പോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് നടത്തിയതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിജിനെ കേസിലെ ഒന്നാം പ്രതിയായും അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്. സുഹൃത്ത് അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരിക്കുന്നത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് അഭിജിത്തിൻ്റെ മൊഴി. കഴിഞ്ഞദിവസം അജാസിനെയും അഭിജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് അജാസ് ഇന്ദുജയെ മർദ്ദിച്ച കാര്യം അഭിജിത്ത് പോലീസിനോട് പറഞ്ഞത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിൻ്റെ കണ്ടെത്തല്‍. കൂടുതൽ ആളുകൾ ഉൾപ്പെടാൻ സാധ്യത ഉണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp…
ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോർഡിനേറ്റർ. ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തിൽ തുടർന്നതിനാൽ മറ്റ് ഭക്തർക്ക് ദർശനത്തിൽ കാലതാമസമുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുതെന്നും കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോടതി പറഞ്ഞു. ദിലീപിന് ശബരിമല ദർശനത്തിന് വി ഐ പി പരിഗണന കിട്ടിയതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നത്. എന്നാൽ ശബരിമല ദർശനത്തിന് എത്തിയ നടൻ ദിലീപിനെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹരിവരാസനം തൊഴാൻ ദിലീപിനെ എത്തിച്ചത് പോലീസ് അല്ല എന്നും ദിലീപിന് ഒപ്പം പോലീസുകാർ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പോലീസിന്റെ വിശദീകരണം. Follow us onGOAN…
ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂൾ’ പ്രീമിയർ ഷോയുടെ സമയത്ത് സന്ധ്യ തിയേറ്ററിൽ വലിയ തിരക്കിൽപെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് രണ്ടുദിവസങ്ങൾക്ക് ശേഷം, നടൻ അല്ലു അർജുൻ വെള്ളിയാഴ്ച പ്രതികരിച്ചു. “ഈ ദാരുണ സംഭവത്തിൽ ഞാൻ ദീർഘ ദുഃഖിതനാണ്,” എന്ന് അല്ലു അർജുൻ പറഞ്ഞു. കുടുംബത്തിന് ₹25 ലക്ഷം സഹായധനം പ്രഖ്യാപിച്ച്, കുടുംബത്തെ നേരിട്ട് കാണുമെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും നടൻ ഉറപ്പുനൽകി.”സന്ധ്യ തിയേറ്ററിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ഞാനതീവ ദുഖിതനാണ്. ഈ കടുത്ത ദുഃഖസമയത്ത് കുടുംബത്തിന് എന്റെ ഹൃദയത്തോട് ചേർന്ന അനുശോചനം. അവർ ഈ ദു:ഖത്തിൽ തനിച്ചല്ലെന്നും ഞാൻ ഇവരെ നേരിട്ട് കാണുമെന്നുമാണ് ഉറപ്പ് നൽകുന്നത്,” അല്ലു അർജുൻ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ചികിത്സാ ചെലവുകളും വഹിക്കുമെന്നും പ്രഖ്യാപിച്ചു. തന്റെ നില ഗുരുതരമായിരുന്ന 13 വയസുകാരനായ ശ്രീതേജിന്റെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്നും ഭാവിയുടെ സുരക്ഷിതത്വത്തിനായി ₹25 ലക്ഷം സഹായം നൽകുമെന്നും…
വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ അനിൽകുമാർ പി.ആർ, ബിബിൻകാന്ത് എം.ബി എന്നിവർ വൈക്കം എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുകയായിരുന്നു ഇവർ. നിരോധിത പുകയില ഉൽപ്പന്നങ്ങളുംകഞ്ചാവും വിൽക്കുന്നു എന്ന വിവരമറിഞ്ഞ് എക്സൈസ് സംഘം അനിൽകുമാർ പി ആർ വാടകയ്ക്ക് എടുത്ത വീട് അന്വേഷിച്ചു കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു. അനിലിനെ പേരിൽ ഇതിന് മുൻപും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. നേരത്തെ ഇയാളെ പലവട്ടം എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. വെച്ചൂർ മേഖലയിലെ ക്രിമിനൽ കേസിൽ പെടുന്ന യുവാക്കൾക്ക് നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തി ലഭിക്കുന്ന ലാഭത്തിൽ ഒരു വിഹിതം കേസ് നടത്തുന്നതിനും മറ്റും നൽകുന്നതായി എക്സൈസിന് വിവരം ലഭിച്ചു. ഒരു വലിയ വിഭാഗം ചെറുപ്പക്കാരെ ലഹരിയിൽ കുടുക്കി ക്രിമിനൽ സംഘം ആക്കി മാറ്റുന്ന ഒരു കേന്ദ്രമായി ഈ വാടക…
തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനോട് ക്രൂരത കാട്ടി ആയമാർ. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള പെൺകുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് ചുമത്തി. മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് കുട്ടിക്ക് വേദനിക്കുന്നു എന്ന് പറഞ്ഞതോടെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും രണ്ടിടത്തായി നഖത്തിൻ്റെ പാടുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആയമാരെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. അജിതയാണ് കുട്ടിയെ ഉപദ്രവിച്ചത്. മറ്റു രണ്ട് ആയമാർ കുറ്റം മറച്ചുവെച്ചതിനാണ് കേസ്.Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059 ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.https://www.facebook.com/goanmalayalinews/നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുകhttps://chat.whatsapp.com/IBs1Wy51y08ElzGk0hlMdV
കൊല്ലം ചെമ്മാമുക്കിൽ നഗരമധ്യത്തിൽ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തിൽ കൊലപാതക കാരണം കുടുംബവഴക്കെന്ന് സൂചന. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ ഭര്‍ത്താവ് പത്മകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഒമ്‌നി വാനിൽ വന്ന പ്രതി യുവതി സഞ്ചരിച്ചിരുന്നകാറിന് കുറുകെ തന്റെ വാൻ നിർത്തിയ ശേഷം, പെട്രോൾ എറിഞ്ഞായിരുന്നു കൊല നടത്തിയത്. അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന സോണിയെന്നയാളെയും പെട്രോള്‍ ഒഴിച്ച് തീവെച്ചു. വണ്ടി കുറുകെ നിർത്തി എന്തോ ഒന്ന് എറിയുന്നത് കണ്ടെന്നും എറിഞ്ഞയുടൻ വണ്ടി കത്തിപ്പിടിച്ചെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ കൂടെ ഉണ്ടായിരുന്നയാൾ കാറിൻ്റെ പുറത്തേയ്ക്ക് വീണു. എന്നാൽ, സീറ്റ് ബെൽറ്റ് മുറുകിക്കിടന്നതിനാൽ യുവതിയെ ഉടൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ദൃസാക്ഷികളായ നാട്ടുകാർ പറയുന്നു. നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാവിമുണ്ടും പച്ചഷർട്ടും ധരിച്ചയാളായിരുന്നു ഈ ക്രൂരകൃത്യം ചെയ്‌തതെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകം നടത്തിയതിന് ശേഷം പ്രതി നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. കുടുംബവഴക്കാണ് തന്നെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പത്മരാജൻ പോലീസിനോട് പറഞ്ഞു. അനിലക്കൊപ്പം…
തിരുവനന്തപുരം ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന 29-ാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) പ്രശസ്ത ഹോങ്കോംഗ് സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടി എന്നീ നിലകളിൽ പ്രശസ്തയായ ആൻ ഹൂയിയ്ക്ക് ജീവിതസാഫല്യ പുരസ്കാരം സമ്മാനിക്കും. പുറമേ 10 ലക്ഷം രൂപ, ഒരു ശിൽപ്പം, ഉപഹാരപത്രം എന്നിവ ഉൾപ്പെടുന്ന ഈ പുരസ്കാരം ഡിസംബർ 13-ന് വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. മേള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്നതാണ്. ആൻ ഹൂയിയുടെ ചലച്ചിത്ര ചരിത്രംഹോങ്കോംഗ് ന്യൂ വേവ് ചലച്ചിത്ര പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിത്വമായി അറിയപ്പെടുന്ന ആൻ ഹൂയി, അര നൂറ്റാണ്ടിലധികമായി സാധാരണ മനുഷ്യരുടെ ജീവിതം ശക്തമായ ദൃശ്യങ്ങളിലൂടെ അവതരിപ്പിച്ച് പ്രശസ്തയാണ്. വംശീയത, ലൈംഗിക വേട്ടയാടൽ, കുടിയേറ്റം, സാംസ്കാരിക വിച്ഛിന്നത, ബ്രിട്ടീഷ് കോളനിമാധ്യമത്തിൽ നിന്ന് ചൈനീസ് ഭരണത്തിലേക്ക് ഹോങ്കോംഗിന്റെ മാറിച്ചെരിയലുകൾ എന്നിവയാണ് അവരുടെ സിനിമകളുടെ പ്രധാന വിഷയങ്ങൾ. 1947-ൽ ചൈനയിലെ…
തിരുവനന്തപുരത്തെ ബീമാപള്ളി ദർഗ്ഗാ ഷറീഫിൽ വാർഷിക ഉറൂസ് മഹോത്സവം ഡിസംബർ 3 മുതൽ 13 വരെ നടക്കും. ബീമാപള്ളിയിലെ ഈ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 3 ചൊവ്വാഴ്ച, തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. എന്നാൽ, നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ല. ഉറൂസ് മഹോത്സവ പരിപാടികൾ: ഈ വർഷത്തെ ഉറൂസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 3ന് രാവിലെ 8 മണിക്ക് പ്രാർത്ഥനയും നഗരപ്രദക്ഷിണവും നടത്തപ്പെടും. ഡിസംബർ 8: സാംസ്കാരിക സമ്മേളനം വൈകിട്ട് 6.30ന്.ഡിസംബർ 9: പ്രതിഭാ സംഗമം വൈകിട്ട് 6.30ന്.ഡിസംബർ 10: രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും ബുർദ അവതരിപ്പിക്കും.ഡിസംബർ 11: രാത്രി 11.30ന് മൻസൂർ പുത്തനത്താണിയും സംഘവും സൂഫി മദ്‌ഹ് ഖവാലി അവതരിപ്പിക്കും.ഡിസംബർ 13: ഉറൂസിന്റെ സമാപന ദിവസമായ 13ന് പുലർച്ചെ 1…
വായനക്കാർക്ക് ഉജ്ജ്വലമായ നാളേക്കായുള്ള സന്ദേശം ഡിസംബർ 1 ലോകമെമ്പാടും വേൾഡ് എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഈ ദിനം എച്ച്.ഐ.വി. എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട ഭാഗമാണ്. എയ്‌ഡ്സ്: ഒരു പ്രതിസന്ധി, ഒരു പോരാട്ടം എച്ച്.ഐ.വി. വൈറസാണിത് ജനിതകമായി ദേഹത്ത് എയ്‌ഡ്സ് രോഗം സൃഷ്ടിക്കുന്നത്. ശരീര പ്രതിരോധ സംവിധാനം തകരാറിലാക്കുന്നതിലൂടെ രോഗിയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം, മിക്കവാറും മുൻകരുതലുകളും ചികിത്സയുമില്ലാതെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നു. ബോധവൽക്കരണം: ജീവിതം രക്ഷിക്കാനുള്ള പ്രഥമ ചുവട് എയ്‌ഡ്സ് രോഗത്തിന് ഇപ്പോഴും ഒരു മരുന്നോ സുഖപ്പെടുത്താനുള്ള ചികിത്സയോ ഇല്ല. പക്ഷേ, ഈ രോഗത്തെ തടയാനുള്ള മുൻകരുതലുകൾ ഇന്നത്തെ ശാസ്ത്രരംഗം അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷിത ലൈംഗിക ജീവിതം നയിക്കുന്നതും, എച്ച്.ഐ.വി. ടെസ്റ്റിംഗ് ചെറുപ്പത്തിലേ ആരംഭിക്കുന്നതും ബോധവൽക്കരണത്തിന്റെ ഭാഗമാണ്. ലോകസമൂഹത്തിന്റെ പങ്കാളിത്തം വേൾഡ് എയ്ഡ്സ് ദിനത്തിൽ ഓരോ വ്യക്തിയും എച്ച്.ഐ.വി. ബാധിതർക്കായി കരുതലും മാനവികതയും പ്രകടിപ്പിക്കണം. സാർവത്രിക ആരോഗ്യസേവനങ്ങൾ, എച്ച്.ഐ.വി. പരിശോധന, സൗജന്യ ചികിത്സ തുടങ്ങിയവയിൽ പങ്കാളികളാകുന്ന…
പനജി: ഗോവയിൽ പച്ചക്കറികളുടെ വില വീണ്ടും കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഉള്ളി, ഉരുളക്കിഴങ്ങ്, മുളകുപോലുള്ള അടിസ്ഥാന പച്ചക്കറികളുടെ വിലയിൽ ഉണ്ടായ വലിയ വർധനവിലൂടെ ഉപഭോക്താക്കളും വ്യാപാരികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പനജിയിലെ മാർക്കറ്റിൽ വ്യാപാരികൾ വിലവർധനവിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ദോഷകരമായ കാലാവസ്ഥ, ഗതാഗത പ്രശ്നങ്ങൾ, ജലക്ഷാമം എന്നിവ മൂലം പച്ചക്കറികളുടെ വിതരണത്തിൽ തടസ്സം നേരിട്ടു. ഇതിന്‍റെ ഫലമാണ് വില കുതിക്കുന്നതും ഉയർന്ന വിലയിൽ പച്ചക്കറികൾ വാങ്ങി കൂടുതൽ നിരക്കിൽ വിറ്റഴിക്കുന്നതും. സ്ഥലവാസികളായ ഉപഭോക്താക്കൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽപ്പെട്ടതായി പറയുന്നു. പച്ചക്കറികളുടെ വില ദിവസേന വർധിക്കുകയും സാധാരണ ജനങ്ങൾ കടുത്ത സമ്പത്തിക പ്രതി സന്ധിയിലേക്ക് പോകുകയും ചെയ്യുമ്പോൾ സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp |…