Subscribe to Updates
Get the latest creative news from FooBar about art, design and business.
- പതിമൂന്നുകാരിയെ പീഡിപ്പിച്ചു: പ്രതിയുടെ വീടും പൊലീസ് വാഹനങ്ങളും നാട്ടുകാർ കത്തിച്ചു
- പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം: ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തമാക്കുന്നു.
- ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയുമായി സുപ്രീംകോടതി
- 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരശീല വീണു
- കൈനിറയെ അവാര്‍ഡുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’
- മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണ്മാനില്ല
- നോർക്ക ഐഡി കാർഡും പ്രവാസി പെൻഷനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹ എന്ന് ബന്ധുക്കൾ.
Author: reporter
ഉത്തർപ്രദേശിലെ കർഹാലിൽ കഞ്ചാര നദിയോട് ചേർന്നുള്ള പാലത്തിന് സമീപം ഇരുപതുകാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മരിച്ച യുവതി ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പ്രശാന്ത് യാദവ് എന്ന ആളാണ് തൻ്റെ മകളെ കൊന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ ആരോപണം. ഈ കൊലക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കൽ ആണെന്നും കുടുംബം ആരോപിക്കുന്നു. സമാജ്‌വാദി പാർട്ടി (എസ്പി) അനുഭാവിയാണ് പ്രശാന്ത് യാദവ്. മൂന്ന് ദിവസം മുമ്പ് തൻറെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാൾ യുവതിയുടെ വീട് സന്ദർശിച്ചിരുന്നുവെന്ന് ഇരയുടെ പിതാവ് പറഞ്ഞു. മകൾ ബിജെപിയെ പിന്തുണച്ച് സംസാരിച്ചപ്പോൾ പ്രശാന്ത് യാദവ് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറയുന്നു. കുടുംബത്തിൻറെ പരാതിയിൽ കേസ് അന്വേഷണം ആരംഭിച്ചു.
സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഏറെ വർഷങ്ങള്‍ നീണ്ട വിവാഹ ജീവിതത്തിന് ശേഷം ഭർത്താവ് എആർ റഹ്മാനുമായി പിരിയാൻ സൈറ ബാനു തീരുമാനിച്ചു. പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും പ്രശ്നങ്ങളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കിയെന്ന് ദമ്ബതികള്‍ മനസിലാക്കുന്നു. രണ്ട് പേരില്‍ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. 1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്ബൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കള്‍. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു.
അർജൻറ്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നു. അടുത്തമാസം പ്രതിനിധികൾ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ അറിയിച്ചു. അന്തിമതീരുമാനം അർജൻറ്റീന ഫുട്ബോൾ അസ്സോസിയേഷൻ്റെതാനെന്ന് മന്ത്രി പറഞ്ഞു.ലിയോ മെസ്സി ഉൾപ്പടെ കേരളത്തിലെത്തുകയും അടുത്ത വർഷം 2025ൽ സൗഹൃദമത്സരം നടക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ സ്വർണവ്യാപാരികളുടെ സംഘടനയായിരിക്കും ഫുട്ബോൾ കളി സ്പോൺസർ ചെയ്യുന്നത്. കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന വ്യാപാരികളെ സഹായിക്കുന്നതിനുകൂടി വേണ്ടിയാണ് മത്സരങ്ങൾ വയ്ക്കുന്നതെന്നും അറിയിച്ചു. കേരളത്തിലെ വ്യാപാരസമൂഹത്തിനു ഗുണപ്രദമാകുന്ന രീതിയിൽ സർക്കാർ നിയന്ത്രണത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.
ഗോവ: നാളെ ആരംഭിക്കുന്ന 55-ാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഡെലിഗേറ്റുകളും, മാധ്യമ പ്രതിനിധികളും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ എത്തിച്ചേര്‍ന്ന് തങ്ങളുടെ ഡെലിഗേറ്റ് പാസുകള്‍ സ്വീകരിക്കുന്നതിനുള്ള തിരക്കുകളും ആരംഭിച്ചു. 20ന് ഉച്ചകഴിഞ്ഞ് ബംബോളിം ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ 50 ലധികം സെലിബ്രിറ്റികളാണ് പങ്കെടുക്കുന്നത്. 9 ദിവസത്തെ ചലച്ചിത്രമേളയില്‍ 270-ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.181 രാജ്യങ്ങളില്‍ നിന്നുള്ള 180-ലധികം അന്തര്‍ദേശീയ സിനിമകള്‍ ഫിലിം ഫെസ്റ്റിവലില്‍ ഉണ്ടാകും, ഐഎഫ്എഫ്‌ഐ 2024ല്‍ 14 ഏഷ്യന്‍ പ്രീമിയറുകളും 106 ഇന്ത്യന്‍ പ്രീമിയറുകളും നടക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഈ വര്‍ഷം 4,023 ഡെലിഗേറ്റുകളും 1,288 വിദ്യാര്‍ത്ഥികളും 1,196 ചലച്ചിത്ര പ്രൊഫഷണലുകളും ഉള്‍പ്പെടെ 6,507 ഡെലിഗേറ്റുകള്‍ ഫിലിം ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കഴിഞ്ഞ ചലച്ചിത്രമേളയെ അപേക്ഷിച്ച് ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ 25% വര്‍ധനവുണ്ടായെന്നും സാവന്ത് പറഞ്ഞു. ഫെസ്റ്റിവലില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും.ദിവസേന നാല്…
ചൊവ്വാഴ്ച 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയർന്നത്. 34 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേർന്നു. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നിർമിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങള്‍ നല്‍കാൻ ജിസാറ്റ്-20 സഹായിക്കും. ഇന്റർനെറ്റിന്റെ മറ്റൊരു കാൽ വെപ്പായി മാറും ജി -20
കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ ജയചന്ദ്രൻ എന്നയാളെ കരുനാഗപ്പിള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് എന്നാണ് അനുമാനം. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദൃക്‌സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന നിവിൻ പോളി നിവിൻ പോളി നായക വേഷത്തിൽ എത്തുന്ന പുതിയ വെബ് സീരീസ് ആയ ‘ഫാർമ’ 55ാമത് ഗോവ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിനൊരുങ്ങുന്നു. ‘ഫാർമ’യുടെസംവിധായകൻ പി ആർ അരുൺ ആണ്. നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ‘ഫാർമ’.
ഗോവ: ഓള്‍ഡ് ഗോവയിലെ ബോം ജീസസ് ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ 18-ാമത് തിരുശേഷിപ്പ് പ്രദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ സുഗമമായ ഗതാഗതം സുഗമമാക്കാന്‍ ഗോവയിലെ പൊതുഗതാഗത സംവിധാനമായ കദംബ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെടിസി) ഒരുങ്ങികഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇല്ലാത്തതിനാല്‍ കൊങ്കണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ ക്രമീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവ് ഉള്‍ക്കൊള്ളാന്‍ പതിവ് ട്രെയിന്‍ സര്‍വീസുകള്‍ സ്ജജമായിട്ടുണ്ട്. ട്രെയിന്‍ സര്‍വീസ് വര്‍ധിപ്പിക്കുന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും തങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇല്ലാതിരുന്നതിനാല്‍, ഷെഡ്യൂള്‍ ചെയ്ത എക്സ്പോസിഷന്‍ കണക്കിലെടുത്ത് യാത്രക്കാരുടെ പ്രതീക്ഷിത വര്‍ദ്ധന ഉള്‍ക്കൊള്ളാന്‍ ദിവസേനയും ആഴ്ചതോറും ഓടുന്ന നിലവിലുള്ള ട്രെയിനുകളെയാണ് ആശ്രയിക്കുന്നതെന്നും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ) സീനിയര്‍ ജനറല്‍ മാനേജര്‍ ബാബന്‍ ഗാട്‌ഗെ പറഞ്ഞു.കര്‍മാലി-ഓള്‍ഡ് ഗോവ സ്റ്റേഷനില്‍ ആകെ 13 ട്രെയിനുകളാണ് നിര്‍ത്തുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ലഭ്യമായ ട്രെയിനുകളുടെ പട്ടിക കഴിഞ്ഞ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയതായും അദ്ദേഹം…