Subscribe to Updates
Get the latest creative news from FooBar about art, design and business.
- ഗോവ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് 733 കോടി രൂപയുടെ 9 പദ്ധതികൾക്ക് അനുമതി
- ഗോവയിൽ അയർലണ്ട്-ബ്രിട്ടീഷ് യുവതിയുടെ കൊലപാതക കേസ്: വിധി വ്യാഴാഴ്ച
- വന്യജീവി ആക്രമണം തടയാൻ വനം വകുപ്പിന്റെ പുതിയ പദ്ധതി
- ഗോവ സർക്കാർ അമൃത്കാൽ കൃഷി നയം 2025 പുറത്തിറക്കി
- ശാശ്വത വികസന പ്രതിജ്ഞയോടെ: ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്തു
- പനാജിയിൽ അഞ്ച് റോഡുകൾ ഫെബ്രുവരി അവസാനം വരെ അടച്ചിടും
- മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കല്‍ കാര്യക്ഷമമാക്കുന്നു
- മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കല്‍ കാര്യക്ഷമമാക്കുന്നു
Author: reporter
2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തിലാണ് കേന്ദ്രത്തോട് ഹൈക്കോടതി ചോദ്യങ്ങൾ ആരാഞ്ഞത്.വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് എന്തിനാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇതിനിടെ 181 കോടി എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ വിനിയോഗം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇത്. ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേ. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പണം റീഇമ്പേഴ്‌സ് ചെയ്യുമെന്ന് കേന്ദ്രം മറുപടി നല്‍കി. പിന്നാലെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. Follow us onGOAN MALAYALI NEWSFacebook |…
വയനാട്ടിൽ വിനോദസഞ്ചാരികൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ ചെക്ക് ഡാം കാണാനെത്തിയ ടൂറിസ്റ്റുകൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി, അസഭ്യങ്ങൾ പറയുകയും ചെയ്തു. ഇതു കണ്ട് ഇടപെട്ട കുടൽകടവ് സ്വദേശിയായ മാതനെ 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. പ്രദേശവാസിയായ മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. ഈ വിഷയത്തിൽ നാട്ടുകാർ ഇടപെട്ടു. നാട്ടുകാർ മാതനെ മാനന്തവാടി ആശുപത്രിയിലെത്തിച്ചു. കാറിൽ നാല് യുവാക്കളുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഇവർ രക്ഷപ്പെടുകയായിരുന്നു. അക്രമികൾ തമ്മിൽ കല്ല് ഉപയോഗിച്ച് അക്രമം നടത്താൻ ശ്രെമിച്ചപ്പോഴാണ് മാതൻ ഇടപെട്ടത്. തർക്കത്തിൽ ഇടപെട്ട മാതനെ പിന്നീട് യുവാക്കൾ മർദിക്കുകയും 500 മീറ്ററോളം കാറിൽ വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു എന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ടായിരുന്നു ഈ സംഭവം നടന്നത്. ഈ സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ്…
നവതി കഴിഞ്ഞ നായകനെ കണ്ടും ഒപ്പം വിശേഷങ്ങൾ പങ്കുവച്ചും പഴയകാല നടിമാർ. പതിറ്റാണ്ടുകൾക്ക് മുൻപ് ഒപ്പം അഭിനയിച്ച നടിമാർ IFFK തിരക്കിനിടയിലും തങ്ങളുടെ നായകനെ കാണാനായി തിരുവനന്തപുരം കണ്ണൻമൂലയിലെ വീട്ടിലെത്തി. കുറച്ചു നിമിഷത്തേക്ക് മധു തന്റെ പഴയ ചിത്രത്തിലെ രാജനായി മാറി. പഴയ രാധയായി കെ ആർ വിജയയും. കെ ആർ വിജയ്‍ക്കൊപ്പം റോജ രമണി, രാജശ്രീ, ഉഷാകുമാരി, ഹേമ ചൗദരി, സച്ചു, റീന, ഭവാനി തുടങ്ങിയ നടിമാരാണ് മലയാളത്തിന്റെ മഹാനടനെ കാണാനായി എത്തിയത്. എല്ലാവരും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചോദ്യങ്ങൾക്കെല്ലാം മധുശൈലിയിൽ മറുപടി നടൻ മധു നൽകുകയും ചെയ്തു. Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059 ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.https://www.facebook.com/goanmalayalinews/നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ്…
പത്തനംതിട്ട അപകടം നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചു വരുമ്പോൾ. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും പോയത്. പുലർച്ചെ നാല് മണിയോടുകൂടിയായിരുന്നു അപകടം. വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയായിരുന്നു ശബരിമല തീർഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. കാർ ദിശതെറ്റി എത്തി ബസിൽ ഇടിച്ചു കയറിയതായാണ് ദൃസാക്ഷികൾ പറയുന്നത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപോയതായാണ് സംശയം. Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059 ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.https://www.facebook.com/goanmalayalinews/നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുകhttps://chat.whatsapp.com/IBs1Wy51y08ElzGk0hlMdV
29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മാനവീയം വീഥിയിലെ കലാപരിപാടികൾക്കു തുടക്കമായി. ജെ ആർ ദിവ്യ ആൻഡ് ദി ബാൻഡ് നേതൃത്വം നൽകിയ സംഗീത പരിപാടി ആസ്വദിക്കാൻ വൻ ജനക്കൂട്ടമാണു മാനവീയത്തിലേക്ക് ഒഴുകിയെത്തിയത്. 19 വരെ ദിവസവും വൈകിട്ട് മാനവീയം വീഥിയിൽ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മേളയുടെ മൂന്നാം ദിനമായ ഇന്ന് (15/12/2024) വൈകീട്ട് ചലച്ചിത്ര അക്കാദമിയുടെ നേൃത്വത്തിൽ മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ പരിപാടി വൈകിട്ട് 4.30നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.
ശോഭ പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്സ് എന്ന ചിത്രം മലയാളം ടുഡേ വിഭാഗത്തിൽ ഇന്ന്(15 ഡിസംബർ) ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 6:30 ന് ന്യൂ തീയേറ്ററിലാണു പ്രദർശനം. ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ്’ഗേൾ ഫ്രണ്ട്സ്’. ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ തുടങ്ങിയ ചിത്രം പിന്നീട് ഒരു ഫീചർ ഫിലിമായി മാറുകയിരുന്നു. ആദ്യ സിനിമയിൽ ആഗ്രഹിച്ച ഒട്ടുമിക്ക ഘടകങ്ങളും കൊണ്ടുവരാൻ സാധിച്ചവെന്നതിൽ അഭിമാനുണ്ടെന്നു ശോഭന പറഞ്ഞു. സ്ത്രീകളുടെ സങ്കീർണ അവസ്ഥകൾ തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണിക്കാൻ സാധിച്ചു. സ്ത്രീ സൗഹൃദങ്ങളുടെ ആഴവും അടുപ്പവും എല്ലാകാലത്തും സമകാലികമാണ്. വളരെ സ്വതന്ത്രരായ ആദർശ കഥാപാത്രങ്ങളാത്ത എല്ലാ സ്വഭാവങ്ങളും ചേർന്ന അഞ്ച് പെൺകുട്ടികളുടെ കഥ പറയുന്ന ക്വയർ ചിത്രമാണ് ഗേൾ ഫ്രണ്ട്‌സെന്നും സിനിമയിൽ ക്വയർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ക്വയർ മനുഷ്യർ തന്നെയാണ്. ആദ്യ ഐ.എഫ്.എഫ്.കെ മുതൽ പങ്കെടുക്കുന്ന ശോഭന, സ്ത്രീ സംവിധായകാർക്കും സിനിമ സ്വപ്നം കാണുന്ന നവാഗത സംവിധായകർക്കും സ്വതന്ത്ര ചിത്രങ്ങൾക്കും ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിൽ പ്രാധിനിധ്യം…
Follow us onGOAN MALAYALI NEWSFacebook | Youtube | Instagram | Website | Threads | Whatsapp | Xവാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059 ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.https://www.facebook.com/goanmalayalinews/നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുകhttps://chat.whatsapp.com/IBs1Wy51y08ElzGk0hlMdV
തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിക്ക് ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ 3 പേരുടെ നില അതീവ ഗുരുതരം. ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചുപേർക്ക് മാത്രമാണ് പൊള്ളലേറ്റത്. ബാക്കിയുള്ളവർ ശ്വാസതടസം അനുഭവപ്പെട്ട് ചികിത്സയ്‌ക്കായി എത്തിയവരാണ്. ഇന്നലെ രാത്രിയോടെ ഉണ്ടായ അപകടത്തിൽ ഏഴ് പേര്‍ മരിച്ചു. മൂന്നുപേരുടെ നില അതീവ ഗുരുതരം. മരിച്ച ഏഴുപേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. മരണപ്പെട്ടവരിൽ മൂന്ന് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്‌മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. നൂറില്‍ അധികം രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചത്. നാല്…
ഗോവ- കണ്ണൂര്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാഹിത്യ -സൗഹൃദ കൂട്ടായ്മയായ മഷിക്കൂട്ട് സര്‍ഗ്ഗ സാഹിത്യവേദിയുടെ പുസ്തക പ്രകാശനവും സൗഹൃദ കൂട്ടായ്മയും ഗോവയില്‍ നടന്നു. ഡിസംബര്‍ 8 ഞായറാഴ്ച പോണ്ടയിലെ രാജീവ്ഗാന്ധി കലാമന്ദിറില്‍ നടന്ന പരിപാടി ഗോവ വൈദ്യുതി മന്ത്രി സുദ്ദിന്‍ ധവ്‌ളിക്കര്‍ ഉദ്ഘാടനം ചെയ്തു. കൊങ്കണി സാഹിത്യകാരന്‍ ദേവീദാസ് കദം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്ടിട്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഡോ. പ്രകാശ് ദിവാകരന്‍, ബാലസാഹിത്യകാരന്‍ അസുരമംഗലം വിജയകുമാര്‍, സാഹിത്യകാരായ രാജേശ്വരി നായര്‍, കെ. കെ ജയരാജന്‍, എം. കെ മോഹനന്‍, മാറനല്ലൂര്‍ സുധി തുടങ്ങി കേരളത്തിലേയും ഗോവയിലേയും പ്രമുഖ സാഹിത്യകാര്‍ പരിപാടിയില്‍ പങ്കെടുത്തു. മഷിക്കൂട്ടിന്റെ പ്രസിഡന്റ് എം. വി നിജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സെക്രട്ടറി ശ്രീദേവി പ്രസാദ് സ്വാഗതം ആശംസിച്ചു. മഷിക്കൂട്ടിലെ 73 എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തിയ കവിതാസമാഹാരമായ സൗഗന്ധികത്തിന്റെ പ്രകാശനം മന്ത്രി. സുദ്ദിന്‍ ധവ്‌ളിക്കര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പുസ്തക മേള ഉദ്ഘാടനം ദേവീദാസ് കദം നിര്‍വ്വഹിച്ചു ചടങ്ങില്‍…
കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്കൂളിലെ 44 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാഗമായി ചൊവ്വാഴ്ച മുരുഡേശ്വറിൽ എത്തിയതായിരുന്നു. വൈകുന്നേരത്തോടെ സംഘം ബീച്ചിലെത്തി.ഇതിൽ 7 വിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടകയും അതിൽ 3 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേരെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുന്നു. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥിനികള്‍ കടലിലിറങ്ങിയാതായി പറയുന്നു. കോലാർ ജില്ലയിലെ മുള്‍ബഗല്‍ സ്വദേശികളായ ശ്രീവന്ദതി, ദീക്ഷിത, ലാവണ്യ, വന്ദന എന്നിവരാണ് കടലില്‍ തിരയിൽ പെട്ടത്. കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്‌കൂളിലെ ഒമ്ബതാം ക്ലാസുകാരി കളായ മൂന്ന് പെണ്‍കുട്ടികളാണ് ചൊവ്വാഴ്ച വൈകുന്നേരം ഉത്തര കന്നഡയിലെ മുരുഡേശ്വറില്‍ കടലില്‍ മുങ്ങിമരിച്ചത് . 7 വിദ്യാർത്ഥിനികള്‍ കടലിന്റെ ആഴമുള്ള ഭാഗത്തേക്ക് പോയതായി റിപ്പോർട്ടുണ്ട്. 7 പേരും കൂറ്റൻ തിരമാലയില്‍ കുടുങ്ങി കടലിലേക്ക് ഒഴുകിപ്പോയി. സഹപാഠികളും അധ്യാപകരും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 3 പേർ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റ്…