Author: Reporter Goanmalayali.

Goa

ഗോവ- സംസ്ഥാനത്തുടനീളമുള്ള പ്രധാന റോഡ് സുരക്ഷാ നിയമലംഘനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഗോവ ട്രാഫിക് വകുപ്പ് ഒക്ടോബർ 28 മുതൽ നവംബർ 2 വരെ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ട്രാഫിക് പോലീസ് പരിശോധനകൾ ശക്തമാക്കുകയും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. മദ്യപിച്ച് വാഹനമോടിക്കൽ, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കൽ, അനുചിതമായതോ പരിഷ്കരിച്ചതോ ആയ വാഹനങ്ങളുടെ ഉപയോഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നോ പാർക്കിംഗ്, അപകടകരമായ രീതിയിലുള്ള പാര്‍ക്കിംഗ്, നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ എന്നിവയ്‌ക്കെതിരെയും എൻഫോഴ്‌സ്‌മെന്റ് ടീമുകൾ നടപടിയെടുക്കും. വാഹനമോടിക്കുന്നവർ എല്ലാ ഗതാഗത നിയമങ്ങളും പാലിക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു. ഗോവയിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പരിശോധനകള്‍. മോട്ടോർ വാഹന നിയമപ്രകാരം പതിവായി നിയമലംഘകർക്ക് കനത്ത…

Read More

ശിരോവസ്ത്ര വിവാദത്തിൽ സെൻ്റ് റീത്താസ് സ്കൂളിൽ നിന്ന് തങ്ങളുടെ രണ്ട് കുട്ടികളുടേയും ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നതിനേ തുടര്‍ന്ന് പിതാവ് അനസ് രണ്ടു കുട്ടികളെയും മറ്റൊരു സ്കൂളിൽ ചേർത്തു. ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർത്തത്. വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്‌കൂള്‍ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്

Read More
Goa

ഗോവ : സംസ്ഥാനത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ഖനനക്കുഴികളിൽ നിന്നുള്ള വെള്ളം കുടിവെള്ളത്തിനായി ശുദ്ധീകരിക്കുന്ന ആദ്യ പ്ലാന്റ് ഗോവയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. 3MLD ശേഷിയുള്ള ഈ പ്ലാന്റ് സാങ്ഗെമിലെ കാവ്രെമിൽ സ്ഥാപിക്കും. പ്ലാന്റ് മൂന്ന് മാസത്തിനുള്ളിൽ സ്ഥാപിക്കുമെന്ന് ഗോവ റിവര്‍ നാവിഗേഷന്‍ മന്ത്രി സുഭാഷ് ഫല്‍ദേശായി പറഞ്ഞു. ഇതിനായി റിവര്‍ നാവിഗേഷന്‍ വകുപ്പ് ഗോവയിലെ ഖനന കുഴികളിൽ ഒരു സർവേ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഖനന കുഴികളിൽ നിന്നുള്ള വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം, അത് കുടിക്കാൻ ഉപയോഗിക്കാമോ എന്ന് പരിശോധിക്കാൻഖനനക്കുഴികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് മൂന്ന് ലബോറട്ടറികളിലേക്ക് അയച്ചിരുന്നതായും വെള്ളം ശുദ്ധീകരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടതില്ലെന്ന് ഫലങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും ഫാൽ ദേശായി പറഞ്ഞു. വെള്ളത്തിൽ ധാരാളം പോഷകമൂല്യമുണ്ടെന്നും ദോഷകരമായ ധാതുക്കളുടെ സാന്നിധ്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്ന് ഫാൽ ദേശായി പറഞ്ഞു. ഖനനക്കുഴികളിലെ വെള്ളത്തിന്റെ ഗുണനിലവാരം വളരെ മികച്ചതാണ്, പൊതുജനങ്ങൾക്ക് വിതരണം…

Read More

ഗോവ- തപസ്യ കലാ- സാഹിത്യവേദി ഗോവ യൂണിറ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ -2 ന് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. മംഗൂര്‍ ശ്രീ അയ്യപ്പക്ഷേത്ര ആഡിറ്റോറിയത്തില്‍ ഉച്ചതിരിഞ്ഞ് 2.30 മുതലാണ് ആഘോഷപരിപാടികള്‍. തപസ്യ കലാ- സാഹിത്യവേദി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കല്ലറ അജയന്‍ മുഖ്യാതിഥിയും വാസ്‌കോ എം എല്‍ എ കൃഷ്ണ ദാജി സാല്‍ക്കര്‍ വിശിഷ്ടാതിഥിയുമായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം, പ്രസംഗ മത്സരം എന്നിവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Read More
Goa

ഗോവ- മൺസൂൺ സമയക്രമം പിൻവലിച്ചതോടെ കൊങ്കൺ പാതയിലൂടെ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും. മൺസൂൺ കഴിയുന്നതിനാൽ ട്രെയിനുകളുടെ വേഗവും മാറും. ഇന്നു മുതൽ 2026 ജൂൺ 15 വരെ 110-120 കിലോമീറ്ററിലാണ് ട്രെയിനുകൾ ഓടുക. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു വേഗനിയന്ത്രണം.പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെടുക. എറണാകുളത്തുനിന്ന് നിലവിൽ രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തെ എത്തും.തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെടും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തും.എറണാകുളം-അജ്മീർ മരുസാഗർ-12977 , തിരുവനന്തപുരം- ഭാവ്നഗർ (19259), എറണാകുളം-ഓഖ ( 16338). തിരുവനന്തപുരം-വെരാവൽ (16334), തിരുവനന്തപുരം– ചണ്ഡീഗഢ്‌ (12217) തുടങ്ങി കൊങ്കണ്‍ പാതയില്‍ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം.

Read More