Author: Reporter Goanmalayali.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ പരിശീലിപ്പിക്കാന്‍ പോണോ ഗ്രഫിക് ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളി മെറ്റ. എഐയെ പരിശീലിപ്പിക്കാന്‍ അശ്ലീല സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് തെളിവുകളൊന്നുമില്ലെന്നും അതിന് സാധ്യതയില്ലെന്നും മെറ്റ പറഞ്ഞു. ആ അശ്ലീല ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചിലപ്പോള്‍ ജീവനക്കാര്‍ അവരുടെ വ്യക്തിഗത ആവശ്യത്തിനായി ഡൗണ്‍ലോഡ് ചെയ്തതാവാമെന്നും കമ്പനി പറയുന്നു. തങ്ങള്‍ക്കെതിരെ പോണ്‍ മൂവി നിര്‍മാണ കമ്പനിയായ സ്‌ട്രൈക്കര്‍ 3 ഹോള്‍ഡിങ്‌സ് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മെറ്റ കോടതിയോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് പകര്‍പ്പാവകാശമുള്ള 2000 ല്‍ ഏറെ പോണ്‍ വീഡിയോകള്‍ എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ മെറ്റ ഉപയോഗിച്ചുവെന്നാണ് പരാതി. എന്നാല്‍ ഈ ആരോപണങ്ങള്‍ മെറ്റ കോടതിയിൽ നിഷേധിച്ചു. എഐ പരിശീലനത്തിനായി സ്ട്രൈക്ക് 3 യുടെ ഉടസ്ഥതയിലുള്ള 2400 അഡള്‍ട്ട് സിനിമകള്‍ നിയമിവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് യാതൊരു തെളിവുമില്ലെന്ന് മെറ്റ പറയുന്നു. മെറ്റ മൂവി ജെന്‍, ലാമ ഉള്‍പ്പടെ മെറ്റയുടെ വീഡിയോ അധിഷ്ടിത എഐ ഉത്പന്നങ്ങളെ…

Read More

നാലുലക്ഷത്തിലേറെ പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക കെയര്‍ ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് നിലവില്‍ വന്നു. രാജ്യത്തിനകത്തും വിദേശത്തും താമസിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ് നോര്‍ക്ക കെയര്‍ നടപ്പാക്കുന്നത്. രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ നീട്ടിയതിനാല്‍ ഇനിയും നോര്‍ക്ക കെയറില്‍ ചേരാന്‍ അവസരമുണ്ട്. നോര്‍ക്ക തിരിച്ചറിയല്‍-അപകട ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് (എന്‍ആര്‍കെ) നേരിട്ട് നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേനയും (norkaroots.kerala.gov.in)നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനെയും അപേക്ഷ സമര്‍പ്പിക്കാം. ഗ്രൂപ്പ് പോളിസിയായ നോര്‍ക്ക കെയറില്‍ മാതാപിതാക്കളും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. ഒക്ടോബര്‍ 31 വരെ 1,02,524 കുടുംബങ്ങളാണ് പോളിസി എടുത്തിരിക്കുന്നത്. ഇതിനകം രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പോളിസി പ്രകാരമുള്ള പരിരക്ഷ നിലവില്‍ വന്നു.

Read More

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ വനിതാ ഏകദിന ക്രിക്കറ്റിൽ ലോകകപ്പ് ചാമ്പ്യന്മാർ ആയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനു ഇറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസ് എടുത്ത് 45.3 ഓവറിൽ ഓൾഔട്ടായി.

Read More
Goa

ഗോവ- എയ്മ ഗോവ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 7 ന് സംഘടിപ്പിക്കുന്ന പ്രഥമ ബാഡ്മിന്റണ്‍ പ്രിമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം നാവേലിം മനോഹര്‍ പരീക്കര്‍ സ്റ്റേഡിയത്തില്‍ നടന്നു. നാവേലിം എം. എല്‍. എ ഉല്ലാസ് തുയേന്‍കര്‍ മുഖ്യാതിഥിയും സാമൂഹ്യ പ്രവര്‍ത്തകനും ബി. പി. എസ് പ്രസിഡന്റുമായ യോഗിരാജ് കാമത്ത് വിശിഷ്ടാതിഥിയുമായിരുന്നു. എയ്മ ഗോവ യൂണിറ്റ് അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Read More

ഗോവ : അടുത്ത അധ്യായന വര്‍ഷം മുതല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC) മാനദണ്ഡങ്ങൾ പ്രകാരം ഗോവ യൂണിവേഴ്സിറ്റി ഓൺലൈൻ മോഡിൽ അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കാന്‍ അർഹത നേടി. ഈ വർഷം ആദ്യം നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) 3.3 എന്ന ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരിയോടെ ഗോവ യൂണിവേഴ്സിറ്റി (CGPA) A+ ഗ്രേഡ് നേടിയിരുന്നു. 2026–27 അധ്യയന വർഷം മുതൽ, ഗോവയിലെ ഉന്നത വിദ്യാഭ്യാസത്തിൽ പ്രവേശനക്ഷമതയും കൂടുതല്‍ അവസരങ്ങളും വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന നീക്കമായി ഇത് മാറും. 2035 ഓടെ ഉന്നത വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾ 50% ഗ്രോസ് എൻറോൾമെന്റ് അനുപാതം (GER) കൈവരിക്കണമെന്ന് ആവശ്യപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെ ലക്ഷ്യങ്ങളുടെ തുടക്കമാണ് ഈ മുന്നേറ്റം. “NEP 2020 നടപ്പിലാക്കിയതിനെത്തുടർന്ന്, ഗോവ സർവകലാശാല ഒരു വർഷത്തെ സർട്ടിഫിക്കറ്റ്, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾ മുതൽ രണ്ട് വർഷത്തെ ഡിപ്ലോമകൾ, മൂന്ന് വർഷത്തെ ഡിഗ്രി പ്രോഗ്രാമുകൾ, നാല്…

Read More

പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജഗ്രാവോണ്‍ പട്ടണത്തില്‍ നടുറോഡില്‍ ആയിരുന്നു കൊലപാതകം നടന്നത്.തേജ്പാല്‍ സിംഗ് (26). മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചു തേജ്പാലിന് പ്രതികളുമായി മുന്‍പ് ചില വഴക്കും, തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് പൊലീസില്‍ അറിയിച്ചിരുന്നില്ലെന്നും ലുധിയാന റൂറല്‍ എസ്‌എസ്പി പറഞ്ഞു. ഗ്രാമത്തിലെ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരു വെള്ള സ്വിഫ്റ്റ് കാറിലെത്തിയ മൂന്ന് നാലുപേരടങ്ങുന്ന സംഘമാണ് തേജ്പാലിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

കേരളത്തിന്റെ ജന നായകൻ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 82-ാം ജന്മദിനം ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ 6.30നു പ്രഭാതനമസ്കാരവും കുർബാനയും. 8.30 ന് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലേയും അനാഥാലയങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം നൽകും. ഉച്ചയ്ക്കു 2.30നു മന്ദിരം ആശുപത്രി യിലെ ഉമ്മൻ ചാണ്ടി ബ്ലോക്കിൽ ഫോട്ടോ അനാഛാദനം. 3നു പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം. 3.30നു വെന്നിമല ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ 15 ലക്ഷം രൂപ കൈമാറും. വൈകിട്ട് 4.30നു പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജന്മദിന സമ്മേളനം ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും. 20 വീടുകളുടെ താ ക്കോൽ സമർപ്പണവും 1200 കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും നടക്കും.

Read More

ഗോവ – തെരുവ് കന്നുകാലികളുടെ മുകളില്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കണ്‍കോണയിലെ ദാപോട്ട്-മാഷേം റോഡിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടമുണ്ടായത്. കർണാടക സ്വദേശിയായ ആദര്‍ശ് പൂജാരി എന്ന 23 കാരനാണ് മരിച്ചത്. ആദർശ് പൂജാരിയും സുഹൃത്ത് റൗണക് ചൗളയും കണ്‍കോണയിലെ പട്‌നേമിലുള്ള ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം കാർവാറിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. തെരുവ് നായ്ക്കളും കന്നുകാലികളും കൂട്ടത്തോടെ റോഡിലെത്തിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മോട്ടോർ സൈക്കിൾ കന്നുകാലികളെ ഇടിച്ച് മറിയുകയായിരുന്നുവെന്ന് പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന ചൗള പോലീസിനോട് പറഞ്ഞു. ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കണ്‍കോണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചൗള പരിക്കുകളോടെ രക്ഷപെട്ടു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കണ്‍കോണ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടപടികല്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.

Read More

നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിന്റെ സമയം ഇന്ന് അവസാനിക്കുന്നു പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 2025 ഒക്ടോബര്‍ 31 ന് രാത്രി 12 മണിവരെ എന്റോള്‍ ചെയ്യാം. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് 76,954 പേര്‍ എന്റോള്‍ ചെയ്തു. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് എന്റോള്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക ഐഡി കാര്‍ഡ് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്ക നല്‍കുന്ന തിരിച്ചറിയല്‍ ്േഖയാണ്. പല സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഇത് അനിവാര്യമാണ്. മരണാനന്തര സഹായങ്ങള്‍ക്കും മറ്റും നോര്‍ക്കയെ സമീപിക്കുമ്പോള്‍ ഈ രജിസ്ട്രേഷനും ഇതിനോടൊപ്പം ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും നിര്‍ബന്ധമാണ്. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ…

Read More
Goa

ഗോവ- യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തത്സമയ വാഹന നിരീക്ഷണം മെച്ചപ്പെടുത്തുന്നതും, ലക്ഷ്യമാക്കി എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും അടിയന്തര ബട്ടണുകളും സ്ഥാപിക്കുന്നത് നിർബന്ധമാക്കി ഗതാഗത ഡയറക്ടറേറ്റ് . നവംബർ 30-നോ അതിനുമുമ്പോ വാഹന ഉടമകൾ ഈ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റിന്റെ നോട്ടീസിൽ പറയുന്നു. ഉത്തരവ് പാലിക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുകയോ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നിഷേധിക്കുകയോ ചെയ്യുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിറ്റ്നസ് പുതുക്കൽ പരിശോധനകളിലും വകുപ്പ് നടത്തുന്ന റാൻഡം സർപ്രൈസ് പരിശോധനകളിലൂടെയും ജിപിഎസിന്റെയും അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളുടെയും സാന്നിധ്യം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബസുകൾ, ടാക്സികൾ, മറ്റ് വാണിജ്യ യാത്രാ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഗതാഗത ഓപ്പറേറ്റർമാരോടും സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സമയപരിധിക്ക് മുമ്പായി ഇൻസ്റ്റാളേഷൻ പ്രക്രിയ പൂർത്തിയാക്കാൻ വകുപ്പ് അഭ്യർത്ഥിച്ചു.

Read More