Author: Reporter Goanmalayali.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം പൊതുരംഗത്ത് പ്രവർത്തിക്കാൻ യോഗ്യനല്ലെന്നും പുകഞ്ഞ കൊള്ളി പുറത്തെന്നും കെ. മുരളീധരൻ.രാഹുലിനെ പിന്തുണയ്ക്കുന്നവർക്കും പാർട്ടിക്ക് പുറത്തുപോകാം. പാർട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നാണ് നിലപാട് എന്നും മുരളീധരൻ വ്യക്തമാക്കി. ഇതാദ്യമായാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു മുതിർന്ന നേതാവ് പരസ്യമായി ആവശ്യപ്പെടുന്നത്.

Read More

പാലക്കാട്: അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ വനത്തിലകപ്പെട്ട അഞ്ചംഗ വനപാലക സംഘം തിരിച്ചെത്തി. അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിൽ ആണ് സംഭവം. സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് കുടുങ്ങിപ്പോയത്.വനത്തിൽ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ആയതിനാലാണ് തിരിച്ചിറങ്ങാൻ വൈകിയതെന്ന് ഇവർ പറഞ്ഞു. ഇന്നലെ വൈകീട്ടോടെയാണ് സംഘം വഴിതെറ്റി വനത്തിൽ കുടുങ്ങിയത്. രാവിലെ ആറ് മണിയോടെയാണ് ഇവര്‍ തിരിച്ചെത്തിയത്.

Read More

ഗോവ : പനാജിയില്‍ കാറ് റിവേഴ്‌സ് ചെയ്യുന്നതിനിടെ 18 കാരന്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. തലിഗാവ് നിവാസി ഷാഹിദ് മൊഹറം അൻസാരിയാണ് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പിന്നീട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷമാണ് ഇയാള്‍ വേഗത്തില്‍ വാഹനം റിവേഴ്സ് എടുത്ത് കാല്‍നടയാത്രക്കാരനായ മുകള്‍ ജോഷി എന്നയാളെ ഇടിച്ചത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. സ്പായിലെ ജീവനക്കാരനായ അന്‍സാരിയെ സംഭവത്തിനുശേഷം, പോലീസ് നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു, മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ശേഷം, മദ്യപിച്ച് വാഹനമോടിച്ചതിന് അയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

Read More
Goa

ഗോവ- ഓള്‍ഡ് ഗോവയിലെ പ്രശസ്തമായ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിലെ തിരുശേഷിപ്പ് പെരുന്നാള്‍ ഇന്ന്. വിശുദ്ധൻ്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷീച്ചിരിക്കുന്ന യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ബോം ജീസസ് ബസിലിക്കയാണ് ആഘോഷങ്ങളുടെ പ്രധാന സ്ഥലം. പെരുന്നാൾ ദിനത്തിന് മുന്നോടിയായി ഒന്‍പത് ദിവസത്തെ നൊവേന നവംബർ 24 മുതൽ ആരംഭിച്ചു . ഇന്ന് വൈകിട്ട് ആറ് മണിവരെ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഗോവയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ചര്‍ച്ച് സമുച്ചയങ്ങള്‍ക്ക് ചുറ്റുമായി നൂറ് കണക്കിന് വ്യാപാര സ്റ്റാളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് ഓള്‍ഡ്ഗോവയിലേക്ക് ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More