ഗൾഫിലെ ബാങ്കുകളിൽ നിന്നും വായ്‌പകൾ എടുത്ത് നാടുവിട്ടവരിൽ കൂടുതലും മലയാളികളായ നഴ്സുമാർ ആണ്. ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ ഇത്രയും തുക വായ്പയെടുത്ത് കുടിശ്ശികവരുത്തി നാടു വിട്ടവരെത്തേടി കേരളത്തിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആയിരത്തിനാണൂറിലധികം മലയാളികൾ 700 കോടി രൂപയോളം തട്ടിയെടുത്ത് നാടുവിട്ടെന്നാണ് റിപ്പോർട്ടുകൾ. ലോണെടുത്ത് മുങ്ങിയവരിൽ 800 പേരും നഴ്സുമാരാണ്. ‘ഗൾഫ് ബാങ്ക് കുവൈത്ത് ഷെയർ ഹോൾഡിങ് കമ്പനി പബ്ലിക്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്രയും പണം വായ്പയെടുത്തത്. ഇവരുടെ വിവരങ്ങൾ ബാങ്ക് അധികൃതർ പൊലിസിനു കൈമാറി.
ലോണെടുത്ത് മുങ്ങിയവരിൽ കൂടുതലും കോട്ടയം, എറണാകുളം ഭാഗത്തുള്ള നഴ്സുമാരാണെന്നാണ് അറിവ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഗൾഫ് ബാങ്ക് അധികൃതർ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില് എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസുകളിൽ മാത്രം 10.50 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ പരാതിയുമായി മുന്നോട്ടുവന്നിട്ടുള്ളത് കുവൈത്ത് ഗൾഫ് ബാങ്ക് മാത്രമാണ്.
ഈ സംഭവം പ്രവാസി മലയാളി സമൂഹത്തിനിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇങ്ങനെ ബാങ്ക് തട്ടിപ്പുകൾ നടത്തി മുങ്ങുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നാണ് മലയാളി സമൂഹത്തിന്റെ പ്രതികരണം. ഈ സംഭവത്തിന് പിന്നിൽ വൻ ആസൂത്രണമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV