വാഗ്ദാനം ചെയ്‌ത പണം നല്കാത്തതിനെത്തുടർന്ന് സമൂഹ വിവാഹം മുടങ്ങി. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ട്രസ്റ്റിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു ആലപ്പുഴ പോലീസ്. സസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി കൺവീനർ ബാബുവിനെതിരെയാണ് പോലീസ് കേസ് എടുത്തത്. 35 വിഹാഹങ്ങളാണ് നടത്താനിരുന്നത്. അതിൽ ഒൻപതെണ്ണം മാത്രമായിരുന്നു നടന്നത്. 26 ദമ്പതികൾ വിവാഹത്തിൽനിന്ന് പിന്മാറി.

രണ്ട് ലക്ഷം രൂപയും താലിമാലയും നൽകാമെന്ന് പറഞ്ഞായിരുന്നു സംഘാടകർ വിവാഹവാഗ്ദാനം നൽകിയത്. എന്നാൽ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും വിവാഹവസ്ത്രങ്ങളും മാത്രമാണെന്നറിഞ്ഞത്. സമുദായങ്ങളുടെ നേതാക്കൾ ചോദിയം ചെയ്തതോടെ പ്രശ്നം രൂക്ഷമായി. 22 വധുവരന്മാർ ട്രസ്റ്റിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV