തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിക്ക് ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ 3 പേരുടെ നില അതീവ ഗുരുതരം. ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചുപേർക്ക് മാത്രമാണ് പൊള്ളലേറ്റത്. ബാക്കിയുള്ളവർ ശ്വാസതടസം അനുഭവപ്പെട്ട് ചികിത്സയ്‌ക്കായി എത്തിയവരാണ്.
ഇന്നലെ രാത്രിയോടെ ഉണ്ടായ അപകടത്തിൽ ഏഴ് പേര്‍ മരിച്ചു. മൂന്നുപേരുടെ നില അതീവ ഗുരുതരം. മരിച്ച ഏഴുപേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. മരണപ്പെട്ടവരിൽ മൂന്ന് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്‌മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. നൂറില്‍ അധികം രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചത്. നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. താഴത്തെ നിലയില്‍ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു. തീ പടരാനുള്ള കാരണം ഷോട്ട് സർക്ക്യൂട്ട് ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV