പത്തനംതിട്ടയിൽ 13 വയസ്സ് മുതൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കേസിൽ 10 പേർ കൂടി പോലീസ് കസ്റ്റഡിയിൽ. ഇതോടെ, പോക്‌സോ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. പെൺകുട്ടിയുടെ മൊഴിയിലും രേഖപ്പെടുത്തലുകളിലും അടിസ്ഥാനം ചെയ്ത് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 64 പേരുടെ പേരുകളും പീഡനം നടന്ന സ്ഥലങ്ങളും പെൺകുട്ടി വിശദമായി വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയ പോലീസ് പ്രതികളെ ചോദ്യംചെയ്യുകയാണ്.
പെൺകുട്ടി 2019 മുതൽ പീഡനത്തിനിരയായതായും 5 വർഷത്തോളം നീണ്ട ഈ പീഡനത്തിൽ 32 പേരുടെ വിവരങ്ങൾ അച്ഛന്റെ ഫോണിൽ സേവ് ചെയ്ത നിലയിൽ കണ്ടെത്തിയതായും അന്വേഷണത്തിൽ വെളിപ്പെട്ടു. കുന്നിൻമുകളിൽ, ആശുപത്രി പരിസരം എന്നിവിടങ്ങളിൽ നടന്ന പീഡനങ്ങളും പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV