പനാജി: ഗോവ മെഡിക്കൽ കൗൺസിൽ (ജിഎംസി) 2024 ഡിസംബർ 31 വരെ പുതുക്കാൻ വൈകിയ മെഡിക്കൽ പ്രാക്ടീഷണർമാർക്ക് 30 ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ പുതുക്കാൻ നിർദേശം നൽകി. നിർദേശിച്ച നടപടികൾ പാലിച്ചുകൊണ്ട് ഇതു പൂർത്തിയാക്കണമെന്നാണ് കൗൺസിൽ വ്യക്‌തമാക്കിയിരിക്കുന്നത്.
ജിഎംസി രജിസ്ട്രാർ പുറത്തിറക്കിയ അറിയിപ്പിൽ, നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പുതുക്കാൻ പരാജയപ്പെടുന്ന പ്രാക്ടീഷണർമാരുടെ പേരുകൾ കൗൺസിലിന്റെ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1991ലെ ഗോവ മെഡിക്കൽ കൗൺസിൽ ആക്ട് സെക്ഷൻ 23, 1995ലെ റൂൾ 61 എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV