മാർഗാവോ: 2017ൽ ഗോവയിലെ കനകോണ ഗ്രാമത്തിൽ 28 വയസ്സുള്ള അയർലണ്ട്-ബ്രിട്ടീഷ് യുവതി ഡാനിയേൽ മക്ലാഫ്ലിന്റെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മാർഗാവോയിലെ ജില്ലാ ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. സംഭവവുമായി ബന്ധപ്പെട്ട് കനകോണ സ്വദേശിയായ വികത് ഭഗത്തിനെ പോലീസ് പ്രതിയായി കുറ്റപ്പെടുത്തിയിട്ടുണ്ട്.
യുവതിയുടെ അമ്മ ആൻഡ്രിയ ബ്രാനിഗാന്റെ അഭിഭാഷകനായ വിക്രം വർമ്മ പ്രതിയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയതായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിസരസാഹചര്യങ്ങൾ അടക്കം വിവിധ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിന്റെ വിധി പ്രതി വിഡിയോ കോൺഫറൻസിംഗിലൂടെ കേൾക്കുമെന്നും വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിധി പ്രസ്താവിക്കപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV