ഗോവ: പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മാതൃകയാണ് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയെന്ന് ആര്‍ട്ട് ഒാഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഗോവ രാജ് ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി. എസ് ശ്രീധരന്‍ പിള്ളയുടെ 246-മത് പുസ്തകമായ ”1008 വാമന്‍ വൃക്ഷാസ്” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ തിരക്ക് പിടിച്ച ഔദ്യോഗിക ചുമതലകള്‍ക്കും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കുമിടയില്‍ മരങ്ങളേയും ചെടികളേയും സംരക്ഷിക്കാന്‍ ഗവര്‍ണര്‍ എടുക്കുന്ന ശ്രമങ്ങളെ ഗുരുജി പ്രശംസിച്ചു. അദ്ദേഹം 1008 വാമന വൃക്ഷങ്ങളും അപൂര്‍വ്വയിനം ചെടികളും അടങ്ങിയ ഉദ്യാനം നിര്‍മ്മിച്ചതും കാലപ്പഴക്കവും ജീര്‍ണ്ണതയും നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി വൃക്ഷായുര്‍വേദ ചികിത്സ നടപ്പാക്കിയതും മാതൃകയാക്കേണ്ടതാണെന്നും ഗുരുജി വ്യക്തമാക്കി. ഗവര്‍ണറുടെ പരിസ്ഥതി സംബന്ധിയായ പുസ്തകങ്ങള്‍ വരുംതലമുറകളെക്കൂടി മനസില്‍ കണ്ടിട്ടുള്ളതാണ്. രാജ്ഭവനില്‍ പുതുതായി വളര്‍ന്നുവരുന്ന ആയിരക്കണക്കിന് മരങ്ങളും ചെടികളും പുറത്തുവിടുന്ന ഓക്‌സിജന്‍ അന്തരീക്ഷത്തെ ശുദ്ധമാക്കി ജീവന്‍ നിലനിര്‍ത്താനുള്ള മഹത്തായ ഉദ്യമമാണ്. ”ഒരാള്‍ ജീവിതത്തില്‍ അഞ്ച് മരങ്ങളെങ്കിലും നട്ടുപിടിപ്പിക്കണമെന്ന” പൂര്‍വ്വികര്‍ നമ്മോട് പറഞ്ഞ പാഠങ്ങള്‍ വീണ്ടും ശ്രീധരന്‍പിള്ളയില്‍ നിന്നും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക.
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV