ഗോവ- കണ്ണൂര്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാഹിത്യ -സൗഹൃദ കൂട്ടായ്മയായ മഷിക്കൂട്ട് സര്‍ഗ്ഗ സാഹിത്യവേദിയുടെ പുസ്തക പ്രകാശനവും സൗഹൃദ കൂട്ടായ്മയും ഗോവയില്‍ നടന്നു.
ഡിസംബര്‍ 8 ഞായറാഴ്ച പോണ്ടയിലെ രാജീവ്ഗാന്ധി കലാമന്ദിറില്‍ നടന്ന പരിപാടി ഗോവ വൈദ്യുതി മന്ത്രി സുദ്ദിന്‍ ധവ്‌ളിക്കര്‍ ഉദ്ഘാടനം ചെയ്തു. കൊങ്കണി സാഹിത്യകാരന്‍ ദേവീദാസ് കദം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്ടിട്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഡോ. പ്രകാശ് ദിവാകരന്‍, ബാലസാഹിത്യകാരന്‍ അസുരമംഗലം വിജയകുമാര്‍, സാഹിത്യകാരായ രാജേശ്വരി നായര്‍, കെ. കെ ജയരാജന്‍, എം. കെ മോഹനന്‍, മാറനല്ലൂര്‍ സുധി തുടങ്ങി കേരളത്തിലേയും ഗോവയിലേയും പ്രമുഖ സാഹിത്യകാര്‍ പരിപാടിയില്‍ പങ്കെടുത്തു. മഷിക്കൂട്ടിന്റെ പ്രസിഡന്റ് എം. വി നിജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സെക്രട്ടറി ശ്രീദേവി പ്രസാദ് സ്വാഗതം ആശംസിച്ചു. മഷിക്കൂട്ടിലെ 73 എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തിയ കവിതാസമാഹാരമായ സൗഗന്ധികത്തിന്റെ പ്രകാശനം മന്ത്രി. സുദ്ദിന്‍ ധവ്‌ളിക്കര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പുസ്തക മേള ഉദ്ഘാടനം ദേവീദാസ് കദം നിര്‍വ്വഹിച്ചു
ചടങ്ങില്‍ സൗഗന്ധികത്തിലെ മികച്ച രചനകള്‍ക്കായി നടത്തിയ മത്സരത്തിലെ വിജയികളെ അസുരമംഗലം വിജയകുമാര്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം രാജേഷ് കണ്ടമംഗലത്തിന്റെ പ്രതീക്ഷ എന്ന കവിതയ്ക്ക് ലഭിച്ചപ്പോള്‍ സുധീഷ് മാളിയേക്കല്‍, അനില സുനോജ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കൂടാതെ രണ്ട് പേര്‍ക്ക് പ്രാത്സാഹന സമ്മാനങ്ങളും നല്‍കി. ഗോവയിലേയും, കേരളത്തിലേയും സാമൂഹിക, സാഹിത്യ സാംസ്‌ക്കാരിക മേഖലകളിലെ മികച്ചവ്യക്തിത്വങ്ങളെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ഇത്തരം കൂടിച്ചേരലുകള്‍ സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ ഐക്യത്തിന് കൂടുതല്‍ വെളിച്ചമേകുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി സുദ്ദിന്‍ ധവ്‌ളിക്കര്‍ പറഞ്ഞു. വരും നാളുകളിലും ഇത്തരം കൂടിച്ചേരലുകള്‍ക്ക് ഗോവ സാക്ഷ്യം വഹിക്കട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിശിഷ്ട അതിഥികള്‍ ആശംസ പ്രസംഗം നടത്തി. ട്രഷറര്‍ ഷീജ ആന്റണി നന്ദി പറഞ്ഞു. അനില പ്രകാശ് അവതാരകയായിരുന്നു. സാംസ്‌ക്കാരിക സമ്മേളനത്തിന് ശേഷം മഷിക്കൂട്ട് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV