ഗോവ- 55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യദിവസം സിനിമാ ആസ്വാദകര്‍ നിരാശയില്‍. നല്ല സിനിമകള്‍ കാണണമെങ്കില്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ മാറിക്കേറി മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടുന്ന അവസ്ഥ. ഇഫ്ഫിയുടെ ചെലവില്‍ പ്രാദേശികരുടെ സന്തോഷമാണ് ഇത്തവണ മേളയുടെ നടത്തിപ്പുകാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന ആക്ഷേപം പല നാടുകളില്‍ നിന്നും എത്തിയിട്ടുള്ള സിനിമ ആസ്വാദകരുടെ ഇടയില്‍ ഉണ്ടായിട്ടുണ്ട്.
ഗോവ ചലച്ചിത്രമേളയുടെ വലിയൊരാകര്‍ഷണമാണ് കലാഅക്കാദമി. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സിനിമാ അസ്വാദകരുടെ ഇഷ്ട ഇടങ്ങളില്‍ പ്രധാന സ്ഥാനം ഈ സാംസ്‌ക്കാരിക കേന്ദ്രത്തിനായിരുന്നു. എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കലാ അക്കാദമി നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചതിന് ശേഷം ഇതുവരേയും ചലച്ചിത്രപ്രേമികള്‍ക്കായി തുറന്ന് നല്‍കിയിട്ടില്ല. ഇത്തവണ മാസ്റ്റര്‍ ക്ലാസുകള്‍ക്കായി കലാഅക്കാദമി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും സിനിമ ആസ്വാദകര്‍ക്ക് നിരാശയാണ്.
സിനിമ ഒഫ് വേള്‍ഡ് പാക്കേജിലുള്ള പല നല്ല സിനിമകള്‍ക്കും പോണ്ടയിലും, മഡ്ഗാവിലും മാത്രമാണ് പ്രദര്‍ശനമുള്ളത്. ആ സിനിമകള്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പനജിയിലും ഒരു സ്‌ക്രീനിംഗ് നല്‍കുകയാണെങ്കില്‍ അത് ഗുണകരമായേനെ എന്ന് എഴുത്തുകാരനും ചലച്ചിത്രമേളയിലെ സ്ഥിരം സാന്നിധ്യവുമായ അജിത്ത് ആലപ്പുഴ അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായമാണ് മേളയിലെത്തിയ പലരും പങ്കുവച്ചത്.
ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേള ഒരിക്കലും ഒരു പ്രാദേശിക മേളയല്ല. ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരുടെ ആവേശമാണ് ഇത്തരം മേളകള്‍. അതിനെ പ്രാദേശിക തലത്തില്‍ വിലകുറച്ച് കാണുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മേള ഒരു സ്ഥലത്തെ മാത്രം കേന്ദ്രീകരിച്ചു നടത്തുമ്പോള്‍ ഡെലിഗേറ്റുകള്‍ക്ക് തങ്ങളുടെ സമയ നഷ്ടത്തെ ലഘൂകരിച്ച് വളരെ വേഗം ഇഷ്ടമുള്ള സിനിമകള്‍ കണ്ടെത്തി കാണുവാന്‍ കഴിയുന്നു. എന്നാല്‍ പല സ്ഥലങ്ങളിലേക്ക് വിപുലീകരിക്കുമ്പോള്‍ അത് പ്രാദേശികമായ ചില ഒറ്റപ്പെടലുകളിലേക്ക് വഴിമാറുകയും മേളയിലേക്ക് മാത്രമായി മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് എത്തിച്ചേരുന്ന സിനിമാ ആസ്വാദകര്‍ക്ക് നിരാശയും നല്‍കുന്നു.
കലാഅക്കാദമി പോലെയുള്ള ചലച്ചിത്രമേളയുടെ ഗൃഹാതുരത്വം നഷ്ടപ്പെടുത്തി നല്ല തീയേറ്ററുകളുടെ ലഭ്യത കുറയ്ക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ ചലച്ചിത്രമേളയില്‍ നല്ലതല്ല. കലാഅക്കാദമിയില്‍ ഒരു സിനിമയെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു സിനിമാ ആസ്വാദകന്‍ പോലും ഉണ്ടാകില്ല. അത് മേളയുടെ നടത്തിപ്പുകാര്‍ ഇനിയും മനസിലാക്കിയിട്ടില്ല. അലങ്കാരങ്ങളിലോ, ആഡംബരങ്ങളിലോ അല്ല അന്തരാഷ്ട്ര ചലച്ചത്രമേള പ്രാധാന്യം നല്‍കേണ്ടത്. മറിച്ച് ലോകോത്തര നിലവാരമുള്ള സിനിമകളിലേക്കും അത് സിനിമാ ആസ്വാദകരിലേക്ക് എത്തിക്കുന്നതിലുമാണ്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV