ശോഭ പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്സ് എന്ന ചിത്രം മലയാളം ടുഡേ വിഭാഗത്തിൽ ഇന്ന്(15 ഡിസംബർ) ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 6:30 ന് ന്യൂ തീയേറ്ററിലാണു പ്രദർശനം.
ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ്’ഗേൾ ഫ്രണ്ട്സ്’. ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ തുടങ്ങിയ ചിത്രം പിന്നീട് ഒരു ഫീചർ ഫിലിമായി മാറുകയിരുന്നു. ആദ്യ സിനിമയിൽ ആഗ്രഹിച്ച ഒട്ടുമിക്ക ഘടകങ്ങളും കൊണ്ടുവരാൻ സാധിച്ചവെന്നതിൽ അഭിമാനുണ്ടെന്നു ശോഭന പറഞ്ഞു. സ്ത്രീകളുടെ സങ്കീർണ അവസ്ഥകൾ തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണിക്കാൻ സാധിച്ചു. സ്ത്രീ സൗഹൃദങ്ങളുടെ ആഴവും അടുപ്പവും എല്ലാകാലത്തും സമകാലികമാണ്. വളരെ സ്വതന്ത്രരായ ആദർശ കഥാപാത്രങ്ങളാത്ത എല്ലാ സ്വഭാവങ്ങളും ചേർന്ന അഞ്ച് പെൺകുട്ടികളുടെ കഥ പറയുന്ന ക്വയർ ചിത്രമാണ് ഗേൾ ഫ്രണ്ട്‌സെന്നും സിനിമയിൽ ക്വയർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ക്വയർ മനുഷ്യർ തന്നെയാണ്.
ആദ്യ ഐ.എഫ്.എഫ്.കെ മുതൽ പങ്കെടുക്കുന്ന ശോഭന, സ്ത്രീ സംവിധായകാർക്കും സിനിമ സ്വപ്നം കാണുന്ന നവാഗത സംവിധായകർക്കും സ്വതന്ത്ര ചിത്രങ്ങൾക്കും ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിൽ പ്രാധിനിധ്യം കൊടുക്കുന്നതുകൊണ്ടാണ് തന്റെ ചിത്രമായ ഗേൾ ഫ്രണ്ട്സ് 29-മത് ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകർ കാണുന്നതെന്നും ശോഭന കൂടിച്ചേർത്തു.