തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരൻ തിരുവനന്തപുരം മഞ്ഞാലിക്കുളത്തുള്ള ധർമ്മാലയം റോഡ് അക്ഷയിലായിരുന്നു താമസം.
1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായി മാധ്യമ പ്രവർത്തനം ആരംഭിച്ച അവർ 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതല വഹിച്ചു. തുടർന്ന് തിരുവനന്തപുരത്തെ ന്യൂസ് എഡിറ്ററായി ചുമതല വഹിച്ചു. 2008 സെപ്തംബറിൽ വിരമിച്ചു. ‘ഇ കെ നായനാരുടെ ഒളിവുകാല ഓർമ്മകൾ’, ‘സ്നേഹിച്ച് മതിയാവാതെ’ എന്നിവടക്കമുള്ള നിരവധി ഗ്രന്ഥങ്ങൾ തുളസി ഭാസ്‌കരൻ രചിച്ചിട്ടുണ്ട്.
ഭർത്താവ് പരേതനായ സി ഭാസ്‌കരൻ, എസ്എഫ്ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും സിപിഐഎം നേതാവും ചിന്ത പബ്ലിഷേഴ്സിന്റെ മുൻ എഡിറ്ററുമായിരുന്നു. മക്കൾ: മേജർ ദിനേശ് ഭാസ്‌കർ, പരേതനായ മനേഷ് ഭാസ്‌കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്. മൃതദേഹം ഇന്ന് ഉച്ചയോടെ മഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തിൽ നടത്തും.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV