സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ നൽകിയ ശിക്ഷാവിധി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിസ്മയയുടെ ആത്മഹത്യയുമായി തനിക്കു നേരിട്ട് ബന്ധമില്ലെന്നും ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നും ഹർജിയിൽ പ്രതിപാദിച്ചിട്ടുണ്ട്. പത്തുവർഷം തടവുശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനം വൈകിയതിനെ തുടർന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതായി കിരൺ വ്യക്തമാക്കി.
മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും പ്രതിയുടെ ഇടപെടൽ മൂലം ആത്മഹത്യയെന്ന ആരോപണം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും കിരൺ കുമാർ ഹർജിയിൽ ഉന്നയിച്ചു. പ്രതിയുടെ അഭിഭാഷകൻ ദീപക് പ്രകാശ് നൽകിയ ഹർജിയിൽ, 2021 ജൂണിൽ ഭർതൃവീട്ടിൽ വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ, പോലീസ് റിപ്പോർട്ട് എതിരായിരുന്നുവെങ്കിലും 2023 ഒക്ടോബർ 30ന് ജയിൽ മേധാവി പ്രതിക്ക് പരോൾ അനുവദിച്ചിരുന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV