കൊല്ലം ചെമ്മാമുക്കിൽ നഗരമധ്യത്തിൽ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തിൽ കൊലപാതക കാരണം കുടുംബവഴക്കെന്ന് സൂചന. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ ഭര്‍ത്താവ് പത്മകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഒമ്‌നി വാനിൽ വന്ന പ്രതി യുവതി സഞ്ചരിച്ചിരുന്ന
കാറിന് കുറുകെ തന്റെ വാൻ നിർത്തിയ ശേഷം, പെട്രോൾ എറിഞ്ഞായിരുന്നു കൊല നടത്തിയത്. അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന സോണിയെന്നയാളെയും പെട്രോള്‍ ഒഴിച്ച് തീവെച്ചു.
വണ്ടി കുറുകെ നിർത്തി എന്തോ ഒന്ന് എറിയുന്നത് കണ്ടെന്നും എറിഞ്ഞയുടൻ വണ്ടി കത്തിപ്പിടിച്ചെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ കൂടെ ഉണ്ടായിരുന്നയാൾ കാറിൻ്റെ പുറത്തേയ്ക്ക് വീണു. എന്നാൽ, സീറ്റ് ബെൽറ്റ് മുറുകിക്കിടന്നതിനാൽ യുവതിയെ ഉടൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ദൃസാക്ഷികളായ നാട്ടുകാർ പറയുന്നു. നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാവിമുണ്ടും പച്ചഷർട്ടും ധരിച്ചയാളായിരുന്നു ഈ ക്രൂരകൃത്യം ചെയ്‌തതെന്ന് നാട്ടുകാർ പറയുന്നു.
കൊലപാതകം നടത്തിയതിന് ശേഷം പ്രതി നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. കുടുംബവഴക്കാണ് തന്നെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പത്മരാജൻ പോലീസിനോട് പറഞ്ഞു. അനിലക്കൊപ്പം ഉണ്ടായിരുന്ന സോണിയെന്ന ആളെയല്ല, മറ്റൊരു സുഹൃത്തിനെയാണ് പ്രതി ലക്ഷ്യം വെച്ചത് എന്നാണ് പ്രതി പറഞ്ഞതെന്നും പോലീസ് പറയുന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV