ക്ഷേമ പെൻഷൻ തുക കൂട്ടുന്നതിനുള്ള പരിഗണന ബജറ്റിൽ ഇല്ലെന്നും നിലവിലുള്ള പെൻഷൻ തുക കൃത്യമായി വിതരണം ചെയ്യുക എന്നതാണ് സർക്കാർ മുൻഗണനയെന്നും കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ട്വന്റിഫോർ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, മുൻകാലത്ത് പെൻഷൻ സംബന്ധിച്ച വാഗ്ദാനങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിലാണ് നടത്തിയതെങ്കിലും കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ സംസ്ഥാനത്തെ കാര്യമായി ബാധിച്ചതായും അതിനെ മറികടക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ബജറ്റിന്റെ തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും വികസനം, തൊഴിലവസരം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ ഉൾപ്പെടുത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ളതല്ല, മറിച്ച് കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് അനുകൂലമായതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കുകയോ വെട്ടിക്കുറച്ച തുക ലഭിക്കുകയോ ചെയ്താൽ പെൻഷൻ തുക വർധിപ്പിക്കാൻ സാധ്യത ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ജനകീയവും വികസനപരവുമായ ബജറ്റ് ഒരുക്കുക തന്നെയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV