ഗോവയിൽ നടക്കുന്ന 55-മത്തെ രാജ്യാന്തര ചലച്ചിത്ര മേള (ഐ എഫ് എഫ് ഐ) യിൽ കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിദ്യാർത്ഥികളും അധ്യാപകരും ഈ വർഷവും പങ്കെടുത്തു. ചലച്ചിത്രങ്ങൾ കണ്ട് ആസ്വദിക്കുക മാത്രമല്ല അവയെ വിമർശനാത്മകമായി വിശകലനം നടത്താനും നിരൂപണം ചെയ്യാനുമുള്ള പരിശീലന കളരി കൂടിയാണ് ഇത്തരം മേളകൾ എന്ന് വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകരായ ആൻസൻ തോമസും കാർമൽ മരിയ ജോസും പറഞ്ഞു.
മേളയുടെ ഭാഗമായി നടക്കുന്ന ഓപ്പൺ ഫോറത്തിലും മാസ്റ്റർ ക്ലാസുകളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഫിലിം ക്യൂറേഷൻ എന്ന കോഴ്സിന്റെ ഭാഗമായി ഇവർ ഗോവയിലും തിരുവനന്തപുരത്തും നടക്കുന്ന അന്തർദേശീയ ചലച്ചിത്രമേളകളിൽ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്.
ലോക സിനിമയിലെ പുതിയ ആഖ്യാന രീതികൾ കണ്ടുപഠിക്കാനും പ്രസിദ്ധ ചലച്ചിത്രകാരന്മാരുമായി സംവദിക്കാനും വീഡിയോ റിപ്പോർട്ടുകൾ തയ്യാറാക്കാനും ഈ ചലച്ചിത്രമേള ഉപകാരപ്പെടുന്നുവെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. കോളേജിൽ എല്ലാവർഷവും നടത്തിവരുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനത്തിലൂടെ നേടിയെടുത്ത അനുഭവം ഗോവയിലെ മേളയിൽ ക്രിയാത്മക സാന്നിധ്യമാകാൻ സഹായകമാകുന്നുണ്ട്. ഫലാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് മാധ്യമ വിദ്യാർത്ഥികളെ ചലച്ചിത്രമേളകൾക്ക് വിട്ടയക്കുന്നത്. തിരുവനന്തപുരത്ത് ഡിസംബർ 13 മുതൽ നടക്കുന്ന ഐ എഫ് എഫ് കെ യിലും മരിയനിലെ മാധ്യമ പഠന വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV