മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് ഹൈക്കോടതി അനുകൂല വിധി. ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജികൾ തള്ളിയ കോടതി, ഭൂമിയുടമകൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ലാൻഡ് അക്വിസിഷൻ നിയമപ്രകാരം നടപടികൾ തുടരുമെന്നും വ്യക്തമാക്കി. എൽസ്റ്റൺ, ഹാരിസൺ മലയാളം തുടങ്ങിയ എസ്റ്റേറ്റ് ഉടമകളായിരുന്നു ഹർജിക്കാർ.
ടൗൺഷിപ്പ് നിർമ്മാണത്തിനായി എസ്റ്റേറ്റ് ഭൂമിയുടെ അളവെടുപ്പും തിട്ടപ്പെടുത്തലും സർക്കാർ നടത്തുന്നതിന് ആവശ്യമുള്ള എല്ലാ സഹായവും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടെങ്കിൽ ഭൂമിയുടമകൾക്ക് നിയമനടപടികളിലേക്ക് പോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഈ വിധി പുനരധിവാസ പദ്ധതിക്ക് വലിയ പിന്തുണയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV