പനാജി: മഹാകുംഭ മേളയിൽ പങ്കെടുക്കാനായി ഗോവ സർക്കാരിന്റെ പ്രത്യേക സൗജന്യ ട്രെയിൻ ആദ്യത്തേതായി കാർമാളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രയാഗ്‌രാജിലേക്കു പുറപ്പെട്ടു. ഗോവയുടെ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വ്യാഴാഴ്ച ഈ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന സാമൂഹികക്ഷേമ മന്ത്രി സുഭാഷ് ഫാൽ ദേശായ്, കലാ-സാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡേ, ബിജെപി ഗോവ പ്രസിഡന്റ് ദാമോദർ നായിക് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വിവിധ ഭാഗങ്ങളിൽ നിന്നായി 1,000 ഭക്തജനങ്ങളെ ഉൾക്കൊള്ളുന്ന ട്രെയിൻ 34 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കായി പ്രയാഗ്‌രാജിലേക്കു പുറപ്പെട്ടു.
മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു പ്പോലെ, ഫെബ്രുവരി 13നും 21നും കൂടി പ്രയാഗ്‌രാജിലേക്കുള്ള രണ്ടു സൗജന്യ ട്രെയിനുകൾ ഗോവയിൽ നിന്ന് പുറപ്പെടും. ആവശ്യകത കൂടിയാൽ കൂടുതൽ സൗജന്യ ട്രെയിനുകൾ ഓടിക്കുന്നതിനെ സംസ്ഥാന സർക്കാർ പരിഗണിക്കുമെന്നാണ് സാവന്ത് വ്യക്തമാക്കി. മഹാകുംഭ മേളയെ വിജയകരമായി സംഘടിപ്പിക്കുന്നതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച സാവന്ത്, ഗോവയിലെ ഭക്തജനങ്ങൾ മേളയിൽ പങ്കെടുക്കാനുള്ള ആവേശം മൂലം ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയതാണെന്ന് പറഞ്ഞു.
യാത്രക്കിടയിൽ ഭക്ഷണവും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭക്തജനങ്ങൾക്ക് മഹാകുംഭ മേളയിൽ 24 മണിക്കൂർ സമയമൊരുക്കുകയും, തുടർന്ന് തിരികെ യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചുനൽകുകയും ചെയ്യും.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV