നവവധു ഇന്ദുജയുടെ മരണത്തില്‍ ഭർത്താവ് അഭിജിത്തിനെയും കൂട്ടുകാരൻ അജാസിനേയും പോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് നടത്തിയതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിജിനെ കേസിലെ ഒന്നാം പ്രതിയായും അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്. സുഹൃത്ത് അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരിക്കുന്നത്.
മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് അഭിജിത്തിൻ്റെ മൊഴി. കഴിഞ്ഞദിവസം അജാസിനെയും അഭിജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് അജാസ് ഇന്ദുജയെ മർദ്ദിച്ച കാര്യം അഭിജിത്ത് പോലീസിനോട് പറഞ്ഞത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിൻ്റെ കണ്ടെത്തല്‍. കൂടുതൽ ആളുകൾ ഉൾപ്പെടാൻ സാധ്യത ഉണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV